silverline

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സ്വപ്നപദ്ധതിയായ സിൽവർ ലൈനിന് ദക്ഷിണ റെയിൽവേയുടെ ചുവപ്പുകൊടി. കൂടിയാലോചനകളൊന്നുമില്ലാതെയാണ് നിലവിലെ അലൈൻമെന്റെന്ന് കാണിച്ച് കേന്ദ്ര റെയിൽവേ ബോർഡിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

സിൽവർ ലൈൻ പദ്ധതിയുടെ ചെലവ് റെയിൽവേ കൂടിയാണ് വഹിക്കുന്നത്. അതിനാൽ പദ്ധതി റെയിൽവേയ്ക്ക് സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുമെന്നും ദക്ഷിണ റെയിൽവേ കേന്ദ്ര റെയിൽവേ ബോർഡിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

ഭാവിയിലെ റെയിൽ വികസനത്തിന് സിൽവർ ലൈൻ തടസമുണ്ടാക്കുമെന്നും പദ്ധതി റെയിൽവേ നിർമിതികളിലും ട്രെയിൻ സർവീസുകളിലും ആഘാതമുണ്ടാക്കുമെന്നും റിപ്പോർട്ടിലുണ്ട്. സിൽവർ ലൈനിനായി ഭൂമി വിട്ടുകൊടുക്കാനാകില്ലെന്ന നിലപാടിലാണ് റെയിൽവേ. 183 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കായി വേണ്ടത്.