
ഇടുക്കി: തൊടുപുഴ വെള്ളിയാമറ്റത്ത് 13 പശുക്കൾ ചത്തു. കപ്പത്തൊലി കഴിച്ചാണ് ചത്തതെന്നാണ് സംശയം. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. മരണകാരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. മറ്റ് അഞ്ചു പശുക്കളുടെ നില ഗുരുതരമായി തുടരുന്നു. മൃഗസംരക്ഷണ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പശുക്കള്‍ക്ക് അടിയന്തര ചികിത്സ നല്‍കുന്നുണ്ട്.
18ഉം 15ഉം വയസുള്ള രണ്ട് കുട്ടികൾ നടത്തുന്ന ഫാമിലെ പശുക്കളാണ് മരിച്ചത്. കപ്പത്തൊലി കഴിച്ചതിന് പിന്നാലെ പശുക്കൾ വീണ് പിടയ്ക്കുകയായിരുന്നുവെന്ന് 18കാരനായ മാത്യു പറഞ്ഞു. മികച്ച കുട്ടി ക്ഷീരകർഷകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചത് മാത്യുവിനാണ്.
സംഭവം ഗവൺമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരുകയും ഫാം ഉടമകൾക്ക് വേണ്ട സഹായം ചെയ്യുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. പോസ്റ്റ്‌മോർട്ടത്തിനുശേഷം മാത്രമേ പശുക്കൾ ചത്തതിന് പിന്നിലുള്ള കാരണം വ്യക്തമാകുകയുള്ളൂ.