upi

ഏവരും പുതുവർഷാഘോഷ ലഹരിയിലാണ്. ആഘോഷങ്ങൾക്കിടയിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കനത്ത തിരിച്ചടികളാണ് നിങ്ങളെ കാത്തിരിക്കുന്നത്.

നിർജീവമായ യു.പി.ഐ ഐഡികൾ ബ്ളോക്ക് ചെയ്യും

കഴിഞ്ഞ ഒരു വർഷമായി ഉപയോഗിക്കാതിരിക്കുന്ന യു.പി.ഐ ഐഡികളും നമ്പരുകളും ബ്ളോക്ക് ചെയ്യാൻ നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ബാങ്കുകൾക്കും പേയ്മെന്റ് ആപ്പുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം യു.പി.ഐ ഐഡികൾ ഇന്ന് മുതൽ ഉപയോഗിക്കാൻ കഴിയില്ല.

ബാങ്ക് ലോക്കർ കരാർ പുതുക്കണം

ബാങ്ക് ലോക്കർ ഉപയോഗിക്കുന്ന ഉപഭോക്താക്കൾ ഡിസംബർ 31ന് മുൻപ് അതത് ബാങ്കുകളുമായി പുതിയ കരാർ ഒപ്പുവെക്കണമെന്ന് റിസർവ് ബാങ്ക് നിർദേശം നൽകിയിട്ടുണ്ട്.

വാഹന വില കൂടും

മാരുതി സുസുക്കി ഉൾപ്പെടെയുള്ള പ്രമുഖ വാഹന കമ്പനികളുടെ കാർ വില ഇന്ന് മുതൽ കൂടും.

സിം കാർഡ് കെ.വൈസിക്ക് പേപ്പർ രഹിത സംവിധാനം

ജനുവരി ഒന്ന് മുതൽ സിം കാർഡുകൾ എടുക്കുന്നതിനും പുതുക്കുന്നതിനും ഉപഭോക്താവിനെ അറിയുന്നതിനുള്ള (കെ.വൈ.സി) സംവിധാനം പൂർണമായും പേപ്പർ രഹിതമായി മാറും.