
2024 ജനുവരി 7 മുതൽ 14 വരെ
അശ്വതി: തൊഴിലിൽ ആധിപത്യം നേടാനാവും. ഏല്പിച്ച ദൗത്യം ഭംഗിയായി നിർവഹിക്കും. പിണങ്ങി നിൽക്കുന്നവരെക്കൂടി പങ്കെടുപ്പിച്ച് സംഘടനാ പ്രവർത്തനങ്ങളിൽ മുന്നേറും. അടഞ്ഞ പോയ ആദായമാർഗങ്ങൾ തുറക്കപ്പെടാം. ധനഷ്ടം ഉണ്ടാകും. മൂത്രാശയ രോഗങ്ങൾക്ക് ചികിത്സ വേണ്ടിവരും. ഭാഗ്യ ദിനം ചൊവ്വ.
ഭരണി: സംരംഭങ്ങളിലും പരീക്ഷകളിലും വിജയിക്കും. ശക്തമായ പിന്തുണ കുടുംബത്തിൽ നിന്ന് ലഭിക്കും. നേട്ടങ്ങൾക്കു പിന്നിൽ മാതാവ് /സുഹൃത്തുക്കൾ തുടങ്ങിയവരുടെ പ്രേരണയും കാരണമാവാം. ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം. ഭാഗ്യ ദിനം തിങ്കൾ.
കാർത്തിക: കർമ്മരംഗത്ത് നേട്ടങ്ങൾ വന്നുചേരുന്നതാണ്. വിദ്യാർത്ഥികൾ പഠിപ്പിൽ മികവ് തെളിയിക്കും. വ്യാപാരത്തിൽ നിന്ന് വരുമാനം വർദ്ധിക്കും. ഗൃഹനിർമ്മാണത്തിൽ ചെലവ് പ്രതീക്ഷിച്ചതിലും അധികമാകും. ആരോഗ്യപരമായി അസ്വസ്ഥതകൾ ഉണ്ടാവും. ഭാഗ്യ ദിനം വ്യാഴം.
രോഹിണി: പരീക്ഷാ വിജയം ഉണ്ടാകും. തൊഴിൽ രംഗത്ത് നേട്ടം. പൊതുവെ ദൈവാനുഗ്രഹം അനുകൂലമാണ്. സുഹൃത്തുകളുമായി കലഹത്തിന് സാദ്ധ്യത. ഗാർഹികമായ ക്ലേശങ്ങൾ, അപ്രതീക്ഷിത തിരിച്ചടികൾ എന്നിവ നേരിടേണ്ടി വരും. ഭാഗ്യ ദിനം ശനി.
മകയിരം: ആദ്ധ്യാത്മിക യാത്രകൾ നടത്തും. ഉദ്യോഗസ്ഥർക്ക് ഉന്നമനേച്ഛ കൂടും. മക്കളുടെ നേട്ടങ്ങളിൽ സന്തോഷിക്കും. അന്യദേശത്തു നിന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കാര്യസാധ്യം ഭവിക്കും. കുടുംബകാര്യങ്ങളിൽ അല്പം സ്വസ്ഥതക്കുറവുണ്ടാകാം. ഭാഗ്യ ദിനം വെള്ളി.
തിരുവാതിര: ജോലി സാദ്ധ്യത. സകുടുംബ ഉല്ലാസ യാത്രകൾ മനഃസന്തോഷമേകും. തിരഞ്ഞെടുപ്പുകളിൽ മത്സരിക്കും. ഗവേഷകരും വിദ്യാർത്ഥികളും വിജ്ഞാന സമ്പാദനത്തിനായി ആത്മാർഥമായ പരിശ്രമം തുടരും.തൊഴിൽ സ്ഥലത്ത് തർക്കങ്ങൾ വർദ്ധിക്കും. കോടതി കാര്യങ്ങൾ നീണ്ടുപോകും. ഭാഗ്യ ദിനം ഞായർ.
പുണർതം: പ്രതീക്ഷകളിൽ ചിലതെങ്കിലും സഫലമാകുന്നതാണ്. പുതിയ ചുവടുവപ്പുകൾക്ക് അംഗീകാരവും പിന്തുണയും ലഭിക്കും. വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടും. ഗൃഹസംബന്ധമായി ചില ചെലവുകൾ ഉണ്ടാവുന്നതാണ്. വാരമദ്ധ്യത്തിൽ ക്ലേശസാദ്ധ്യത. ഭാഗ്യ ദിനം തിങ്കൾ.
പൂയം: മത്സരങ്ങളിലും പരീക്ഷകളിലും വിജയിക്കും. സ്വന്തം ബിസിനസ്സിൽ അഭിവൃദ്ധി ഉണ്ടാവും. കരാറുപണികൾ പുതുക്കും. ആരോഗ്യ പരമായി നല്ല ആഴ്ച അല്ല, അലച്ചിൽ ഉണ്ടാവും. നവസംരംഭങ്ങൾ തുടങ്ങുക ഇപ്പോൾ അഭിലഷണീയമല്ല. ഭാഗ്യ ദിനം വെള്ളി.
ആയില്യം: ഭൂമിയിടപാടുകൾ ലാഭകരമാവും. കുടുംബാംഗങ്ങളുടെ സാമ്പത്തികമായ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയും. വ്യവഹാരങ്ങളിൽ അനുകൂല ഫലം. പുതിയ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനു മുൻപ് എല്ലാവശങ്ങളും പരിഗണിക്കണം. ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം. ഭാഗ്യ ദിനം ബുധൻ.
മകം: ചില സഹായ വാഗ്ദാനങ്ങൾ വരും. ദുർഘടങ്ങളെ നേരിടാൻ കരുത്തുണ്ടാകും. സഹോദരരുമായി വീണ്ടും ഇണങ്ങും. ഭൂമി വില്പനയിൽ ലാഭം ഉണ്ടാകും. മക്കളുടെ ഉപരിപഠനം, ജോലി, വിവാഹം തുടങ്ങിയ കാര്യങ്ങളിൽ ചില ആശയക്കുഴപ്പങ്ങൾ ഉണ്ടാകും. ഭാഗ്യ ദിനം ഞായർ.
പൂരം: സംരംഭങ്ങളിലും പരീക്ഷകളിലും വിജയിക്കും. കർമ്മരംഗത്ത് നേട്ടങ്ങൾ വന്നുചേരുന്നതാണ്. വിദ്യാർത്ഥികൾക്ക് പഠനത്തിൽ താത്പര്യം കുറയും. തൊഴിലിൽ സ്ഥാനക്കയറ്റത്തിനായുള്ള ശ്രമങ്ങൾ വിജയിച്ചേക്കില്ല. ആത്മീയ കാര്യങ്ങളിൽ ശ്രദ്ധയുണ്ടാകും. ഭാഗ്യ ദിനം ശനി.
ഉത്രം: കുടുംബസമേതം തീർത്ഥാടനത്തിന് പോകും. കച്ചവടം നടത്തുന്നവർക്ക് ധനലാഭം ഉണ്ടാകും. ഉദ്യോഗത്തിലിരിക്കുന്നവർക്ക് വെല്ലുവിളികളാവുന്ന ചുമതലകൾ ഏറ്റെടുക്കേണ്ടി വന്നേക്കും. ഗൃഹനിർമ്മാണത്തിൽ ചെലവ് പ്രതീക്ഷിച്ചതിലും അധികമാകും. ഭാഗ്യ ദിനം ചൊവ്വ.
അത്തം: പരീക്ഷാ വിജയം ഉണ്ടാകും. തൊഴിൽ രംഗത്ത് നേട്ടം. വിദേശത്ത് ജോലി സാദ്ധ്യത. ഗ്രഹപ്പിഴകൾ തുടരുന്ന കാലമാകയാൽ സാഹസങ്ങൾക്ക് മുതിരരുത്. മനഃക്ലേശം ഉണ്ടാകും. സാമ്പത്തിക പ്രതിസന്ധിക്ക് സാദ്ധ്യത. ഭാഗ്യ ദിനം ബുധൻ.
ചിത്തിര: കുടുംബജീവിതത്തിൽ സുഖവും സ്വൈരവും ഉണ്ടാകും. വസ്തുകച്ചവടത്തിൽ ലാഭം ഉണ്ടാകും. കടം നൽകിയ തുക തിരികെ ലഭിക്കും. ചെറിയ കാര്യങ്ങളെ വലുതാക്കുന്ന പ്രവണത ദോഷമുണ്ടാക്കും. ചെലവ് അധികരിക്കുന്നത് നിയന്ത്രിക്കേണ്ടതാണ്. ഭാഗ്യദിനം തിങ്കൾ.
ചോതി: അപ്രതീക്ഷിത യാത്രകളുണ്ടാവാം. വ്യാപാരത്തിൽ ചെറിയ നേട്ടം പ്രതീക്ഷിക്കാം. കലാകാരന്മാർക്ക് പുതിയ അവസരങ്ങൾ ഉണ്ടാകും. സാമ്പത്തിക നേട്ടം ഉണ്ടാകും. വിദ്യാർത്ഥികൾ, ഗവേഷകർ എന്നിവർക്ക് ഈ ആഴ്ച പഠനത്തിൽ മുഴുകാൻ കഴിഞ്ഞേക്കില്ല. ദേഹത്തിന് ആയാസവും ആരോഗ്യപ്രശ്നങ്ങളും വരാം. ഭാഗ്യ ദിനം വ്യാഴം.
വിശാഖം: കലാകാരന്മാർക്ക് നേട്ടം. വിദേശത്ത് ജോലി സാദ്ധ്യത. പരീക്ഷകളിൽ വിജയം. കർമ്മരംഗം നവീകരിക്കാൻ വായ്പാ സഹായം തേടും. സർക്കാർ/ബാങ്ക്/രാഷ്ട്രീയം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അനുകൂലത ഉണ്ടാവുക എളുപ്പമാവില്ല. ഭാഗ്യ ദിനം വെള്ളി.
അനിഴം: വാരാന്ത്യത്തിൽ നല്ല അനുഭവങ്ങൾ ഉണ്ടാവും. വിശിഷ്ട വ്യക്തിത്വങ്ങളെ പരിചയപ്പെടും. മുൻപ് നടന്ന മത്സരങ്ങളിൽ അനുകൂല വിധി വന്നചേരും. ഉദ്യോഗസ്ഥർക്ക് ചില സങ്കീർണ്ണമായ ചുമതലകൾ ഏറ്റെടുക്കേണ്ടി വരും. ദിനചര്യകൾക്ക് നേരനീക്കം വരുന്നതാണ്. ഭാഗ്യ ദിനം ഞായർ.
തൃക്കേട്ട: ഉയർന്ന അധികാരികളുമായി ഔദ്യോഗിക യാത്രകൾ വേണ്ടി വരാം. മക്കളുടെ പ്രൊഫഷണൽ വിദ്യാഭ്യാസത്തിലെ തടസ്സങ്ങൾ നീങ്ങുന്നതാണ്. കലഹ പ്രേരണകളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയാവും ഉചിതം. ആരോഗ്യകാര്യങ്ങളിൽ അലംഭാവം അരുത്. ഭാഗ്യ ദിനം ശനി.
മൂലം: കർമരംഗത്ത് ചുവടുറപ്പിക്കാനാവും. ലക്ഷ്യത്തിലെത്താൻ സാധിക്കുന്നതാണ്. സാമ്പത്തികസ്ഥിതി മോശമാവില്ല. കുടുംബത്തിൽ നിന്നും കൂട്ടുകാരിൽ നിന്നും പിന്തുണ ലഭിക്കുന്നതാണ്. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കണം. ഭാഗ്യ ദിനം ചൊവ്വ.
പൂരാടം: അനുകൂലമായ കാലമാണ്. അകർമ്മണ്യത കളഞ്ഞ് പ്രവർത്തിക്കുന്ന പക്ഷം നേട്ടങ്ങൾ ഉണ്ടാക്കാനാവും. സ്വന്തം തൊഴിലിന്റെ വിപുലീകരണത്തിന് ഉചിതമായ അവസരം. വ്യക്തിജീവിതത്തിലെ വിഷാദം പ്രസാദമാകാം. വാരാന്ത്യത്തിൽ ചെലവധികരിക്കാം. അലച്ചിലുണ്ടാകുന്നതാണ്. ഭാഗ്യ ദിനം വെള്ളി.
ഉത്രാടം: അപ്രതീക്ഷിത യാത്രകളുണ്ടാവാം. തൊഴിൽ രംഗത്ത് നേട്ടം. കുടുംബാംഗങ്ങളുടെ സാമ്പത്തികമായ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയും. സംരംഭങ്ങളിലും പരീക്ഷകളിലും വിജയിക്കും. മനഃക്ലേശം ഉണ്ടാകും. സാമ്പത്തിക പ്രതിസന്ധിക്ക് സാദ്ധ്യത. ഭാഗ്യ ദിനം വ്യാഴം.
തിരുവോണം: കച്ചവടം ചെയ്യുന്നവർക്ക് സാമ്പത്തിക ലാഭം ഉണ്ടാകും. വായ്പകളുടെ തിരിച്ചടവ് സംബന്ധിച്ച സമ്മർദ്ദം നീങ്ങും. കഴിവുകളുണ്ടായാലും അവ പുറത്തെടുക്കാൻ കഴിയാത്ത സ്ഥിതി വരാം. ഇല്ലാത്ത അധികാരംപ്രയോഗിച്ച് ഇളിഭ്യരാവാം. ആരോഗ്യപരമായി അത്ര നല്ല സമയമല്ല. ഭാഗ്യ ദിനം ഞായർ.
അവിട്ടം: നേട്ടങ്ങളുടെ ആഴ്ചയാണ് മുന്നിൽ. വാക്കിലും കർമ്മത്തിലും ഉറച്ച് നിൽക്കാനായേക്കും. വീട്ടിലെ സ്ത്രീകളുടെ സ്ഥിതി ഉയരും. കൃഷിയിൽ നിന്നും എന്തെങ്കിലും നേട്ടങ്ങൾ ഉണ്ടാവും. ധന നഷ്ടം ഉണ്ടാകും. ആത്മീയ കാര്യങ്ങളിൽ ശ്രദ്ധയുണ്ടാകും. ഭാഗ്യ ദിനം ശനി.
ചതയം: അധികം വിയർപ്പൊഴുക്കാതെ തന്നെ പലതും നേടാനാവും. ബന്ധങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കും. ജീവിതം മൂല്യാധിഷ്ഠിതമായിരിക്കാൻ ആത്മാർത്ഥമായ ശ്രമം തുടരുന്നതാണ്. കലാകാരന്മാർക്ക് അത്രനല്ല സമയമല്ല. ഭാഗ്യ ദിനം വ്യാഴം.
പൂരുരുട്ടാതി: ഗൃഹനിർമ്മാണത്തിലെ തടസ്സം നീങ്ങും. ബന്ധുക്കളുടെ പിന്തുണ നേടുന്നതിൽ വിജയിക്കും. സകുടുംബം തീർത്ഥാടനത്തിന് പോവാൻ പദ്ധതിയിടും. സാമ്പത്തികമായി ഗുണമുളള വാരമാണ്. വ്യവഹാരാദികൾക്ക് മുതിരാതിരിക്കുകയാവും അഭികാമ്യം. ഭാഗ്യ ദിനം ബുധൻ.
ഉതൃട്ടാതി: വ്യാപാര ചർച്ചകളിൽ പുരോഗതിയുണ്ടാവും. ഊഹക്കച്ചവടത്തിൽ ലാഭം വന്നചേരും. തൊഴിൽ അന്വേഷണത്തിൽ പുരോഗതിയുണ്ടാകുന്നതാണ്. സാഹസകർമ്മങ്ങൾ ഒഴിവാക്കണം. സന്താനങ്ങളുടെ കാര്യത്തിൽ ചില മനഃക്ലേശങ്ങൾ വരാം. ഭാഗ്യ ദിനം തിങ്കൾ.
രേവതി: കുടുംബ ജീവിതത്തിൽ സന്തോഷമനുഭവപ്പെടുന്നതാണ്. ഗാർഹികമായ ചിട്ടയും വെടിപ്പും മറ്റും വേണ്ടപ്പെട്ടവരുടെ പ്രശംസനേടും. മക്കളുടെ പഠനവുമായി ബന്ധപ്പെട്ട യാത്രകൾ ഉണ്ടായേക്കാം. ഉദ്യോഗസ്ഥർക്ക് ദൗത്യം പൂർത്തീകരിക്കുന്നതിൽ വീഴ്ചയുണ്ടാവും. ഭാഗ്യ ദിനം ഞായർ.