2024

ഒരുപാട് പ്രതീക്ഷകളോടും ജീവിത പാഠങ്ങളോടും കൂടി നമ്മൾ 2024ലേക്ക് കാലെടുത്തുവച്ചിരിക്കുകയാണ്. ലോകമെമ്പാടും പുതുവത്സരം ആഘോഷിക്കുകയാണ്. ഈ വേളയിൽ 2024ൽ സംഭവിക്കാനിടയുള്ള കാര്യങ്ങളെക്കുറിച്ചുള്ള ഒരു പ്രവചനമാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

പതിനാറാം നൂറ്റാണ്ടിലെ ഫ്രഞ്ച് ജ്യോതിഷിയായ നോസ്ട്രഡാമസിന്റേതാണ് പ്രവചനം. തന്റെ പുസ്തകങ്ങളിലൂടെയും മറ്റും അദ്ദേഹം നടത്തിയിട്ടുള്ള ഭയപ്പെടുത്തുന്ന പല പ്രവചനങ്ങളും പിൽക്കാലത്ത് സത്യമായിട്ടുണ്ട്. 2024നെപ്പറ്റിയും അദ്ദേഹം പ്രവചിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ പ്രവചനങ്ങളെ ലോകം പേടിയോടെയാണ് വീക്ഷിക്കുന്നത്.


പുതിയ മാർപ്പാപ്പ

2024ൽ പുതിയ മാർപ്പാപ്പ തിരഞ്ഞെടുക്കപ്പെടുമെന്നാണ് നോസ്ട്രഡാമസിന്റെ അതിശയിപ്പിക്കുന്ന പ്രവചനങ്ങളിലൊന്ന്.


പ്രകൃതി ദുരന്തങ്ങൾ

2024 ൽ ഭൂമി കൂടുതൽ വരണ്ടുപോയേക്കാമെന്നും ചിലയിടങ്ങളിൽ വെള്ളപ്പൊക്കമുണ്ടാകും എന്നൊക്കെയാണ് മറ്റൊരു പ്രവചനം. സുനാമികൾ ആഞ്ഞടിക്കുമെന്നും പ്രവചിക്കുന്നു.


ഹാരി രാജാവാകും?
എലിസബത്ത് രാജ്ഞിയുടെ വിയോഗം കൃത്യമായി പ്രവചിച്ച നോസ്ട്രഡാമസ്, ചാൾസിന് പിൻഗാമിയായി 'രാജാവിന്റെ അടയാളമില്ലാത്ത ഒരാൾ' വരുമെന്ന് പറഞ്ഞു. ഈ നിഗൂഢ പ്രവചനം ഹാരി രാജകുമാരൻ സിംഹാസനത്തിലിരിക്കുമെന്ന അനുമാനത്തിന് ആക്കം കൂട്ടി.

നാവിക യുദ്ധം

നോസ്ട്രഡാമസ് 'നാവിക യുദ്ധ'മുണ്ടാകുമെന്ന് പ്രവചിക്കുന്നു. 'ചുവന്ന എതിരാളി' എന്ന പരാമർശം ഉള്ളതിനാൽ ചൈനയുമായുള്ള യുദ്ധത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ദേശീയ മാദ്ധ്യമങ്ങൾ പറയുന്നു.