
പാട്ന: ദളിത് യുവതിക്ക് പൊതുസ്ഥലത്ത് പൊലീസിന്റെ ക്രൂര മർദനം. ബീഹാറിലെ സീതാമർഹിയിലാണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയാകുന്നുണ്ട്. എന്നാൽ ഒരു കേസുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾ തമ്മിൽ നടന്ന വാക്കേറ്റം തടയാനും ക്രമസമാധാനം നിലനിർത്താനും മാത്രമാണ് ശ്രമിച്ചതെന്നും പൊലീസ് പറഞ്ഞു.
സുരസന്ദ് പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഇൻസ്‌പെക്ടർ രാജ്‌കിഷോർ സിംഗാണ് സ്ത്രീയെ തെരുവിൽ വടികൊണ്ട് മർദിക്കുന്നത്. ജനങ്ങൾ കൂടി നിൽക്കേ രാജ്‌കിഷോർ വടി ഉപയോഗിച്ച് പല തവണ സ്ത്രീയെ അടിക്കുന്നത് വീഡിയോയിൽ കാണാം. അവിടെയുണ്ടായിരുന്ന ആരോ ആണ് വീഡിയോ പകർത്തി പ്രചരിപ്പിച്ചത്.
വീഡിയോ വിവാദമായതിന് പിന്നാലെ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടു. ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിലാണ് വാക്കേറ്റമുണ്ടായതെന്നും ഇത് തടയാനാണ് നടപടി സ്വീകരിച്ചതെന്നുമാണ് പൊലീസ് വാദം.
#Sitamarhi : सीतामढ़ी में सुरसंड थानाध्यक्ष ने निहत्थी दलित महिला को गुंडों की तरह ताबड़तोड़ लाठियाों से पीटा, वीडियो वायरल#WomenEmpowerment #DalitWoman #VideoViral @SitamarhiPolice | @bihar_police pic.twitter.com/eHr9TYj7Hu
— जागृति_दुबे (@Jagriti_dubey13) December 31, 2023