k

വിജയ് നായകനായി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിന് ദി ഗ്രേറ്റസ്റ്റ് ഒഫ് ഓൾ ടൈം (GOAT) എന്ന് പേരിട്ടു. വിജയ് ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. സയൻസ് ഫിക്ഷൻ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ ജയറാം, പ്രശാന്ത്, പ്രഭുദേവ, അജ്മൽ അമീർ, സ്നേഹ, ലൈല, മീനാക്ഷി ചൗധരി, മോഹൻ, യോഗി ബാബു, വി.ടി.വി ഗണേഷ് എന്നിവരാണ് മറ്റു താരങ്ങൾ. 2012ൽ പുറത്തിറങ്ങിയ ഹോളിവുഡ് സയൻസ് ഫിഷൻ ചിത്രം ലൂപ്പറിന്റെ റീമേക്കാണ് ചിത്രമെന്ന് റിപ്പോർട്ടുണ്ട്. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം. സിദ്ധാർത്ഥ് നൂനി ആണ് ഛായാഗ്രഹണം. അതേസമയം, തമിഴിൽ ഇംഗ്ലീഷ് ടൈറ്റിലിലൂടെ കമൽ ഹാസൻ - മണിരത്നം ചിത്രം തഗ് ലൈഫ് അടുത്തിടെ ഏറെ ശ്രദ്ധ നേടി. ഇതിന് പിന്നാലെയാണ് വിജയ് ചിത്രത്തിനും ഇംഗ്ലീഷ് ടൈറ്റിൽ. രംഗരായ ശക്തിവേൽ നായ്ക്കർ എന്ന കഥാപാത്രത്തെയാണ് തഗ് ലൈഫിൽ കമൽ ഹാസൻ അവതരിപ്പിക്കുന്നത്. തൃഷയാണ് നായിക. ഈ മാസം അവസാനം ചെന്നൈയിൽ ചിത്രീകരണം ആരംഭിക്കും.