
തിരുവനന്തപുരം: പുതുവത്സരാഘോഷത്തിനിടെ ആറ്റിങ്ങലിൽ മൂന്ന് പൊലീസുകാർക്ക് നേരേ ആക്രമണം. അവനവഞ്ചേരി കൈപ്പറ്റിമുക്കിൽ പട്രോളിംഗ് നടത്തുന്നതിനിടെയായിരുന്നു ആക്രമണമുണ്ടായത്. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
എസ്ഐ മാരായ ഹണി,മനു,സിപിഒ സെയ്ദലി എന്നിവർക്കാണ് യുവാക്കളുടെ ആക്രമണത്തിൽ പരിക്കേറ്റത്. മദ്യലഹരിയിലാണ് പ്രതികൾ ആക്രമണം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം.പൊലീസുകാരെ ആക്രമിച്ച രണ്ട് പേർ ഇപ്പോഴും ഒളിവിലാണ്. ഇവർക്കായുളള തിരച്ചിൽ നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.