k

സൽമാൻ ഖാന്റെ നായികയായി തൃഷ ബോളിവുഡിൽ. വിഷ്ണു വർദ്ധൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം തൃഷയുടെ രണ്ടാം വരവ്. തമിഴിലെ ശ്രദ്ധേയ സംവിധായകനാണ് വിഷ്ണു വർദ്ധൻ. രണ്ട് പതിറ്റാണ്ടായി വെള്ളിത്തിരയിൽ തിളങ്ങുന്ന തൃഷ 2013ൽ ഖട്ടാ മീത്ത എന്ന അക്ഷയ് കുമാർ ചിത്രത്തിലൂടെയാണ് ബോളിവുഡിൽ എത്തുന്നത്. എന്നാൽ ചിത്രം പരാജയമായതിനെ തുടർന്ന് തൃഷ തെന്നിന്ത്യൻ സിനിമകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. വിജയ ചിത്രങ്ങളിലൂടെ കരിയറിൽ ഏറ്റവും മികച്ച യാത്രയിലാണ് തൃഷ. കമൽ ഹാസന്റെ നായികയായി തഗ് ലൈഫ്, അജിത്തിന്റെ നായികയായി വിടായ മുർച്ചി എന്നീ ചിത്രങ്ങളുടെ ഭാഗമാണ് തൃഷ ഇപ്പോൾ. ടൊവിനോ തോമസ് ചിത്രം ഐഡന്റിറ്റിലൂടെ മലയാളത്തിലേക്ക് വീണ്ടും എത്തുന്നു. കൊച്ചിയിൽ ഐഡന്റിറ്റിയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.