lk

സുരേഷ് ഗോപി ചിത്രം വരാഹം

പുതുവത്സര ദിനത്തിൽ മെഗ താരങ്ങളുടെയും യുവ താരങ്ങളുടെയും ചിത്രങ്ങളുടെ പുതു പുത്തൻ പോസ്റ്ററുകളുടെ നീണ്ട നിര. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഭ്രമയുഗത്തിന്റെ പോസ്റ്റർ ഏറെ ആക‌ർഷണം. രണ്ടാമത്തെ പോസ്റ്ററിലും മമ്മൂട്ടി നിറഞ്ഞു നിൽക്കുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് പോസ്റ്ററാണ് ഇത്തവണയും. മമ്മൂട്ടി പ്രതിനായക വേഷത്തിലെത്തുന്ന ഭ്രമയുഗം ഫെബ്രുവരിയിൽ റിലീസാണ്. വാളേന്തി കുതിര പുറത്ത് മോഹൻലാൽ ഇരിക്കുന്നതാണ് ബറോസ് സിനിമയുടെ പോസ്റ്റർ. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് ത്രീഡിയിലാണ് ഒരുങ്ങുന്നത്. മാർച്ച് 28ന് ബറോസ് റിലീസ് ചെയ്യും. മെഗാ താരങ്ങളുടെ ചിത്രങ്ങളുടെ പോസ്റ്ററുകൾ ഒരേ ദിവസം പുറത്തിറങ്ങിയതിന്റെ ആവേശത്തിലാണ് ആരാധകർ. സുരേഷ് ഗോപി നായകനായി സനൽ വി. ദേവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വരാഹം എന്ന് പേരിട്ടു. സുരാജ് വെഞ്ഞാറുമൂട്, ഗൗതം മേനോൻ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചിപ്പിള്ളിയാണ്. കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറുമൂടും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജയ് കെ സംവിധാനം ചെയ്യുന്ന ഗർർർ സിനിമയുടെ ഇംഗ്ളീഷ് പോസ്റ്ററാണ് റിലീസ് ചെയ്തത്. കുഞ്ചാക്കോ ബോബനെയും സുരാജിനെയും രണ്ടാമത്തെ പോസ്റ്ററിലും കാണാം. ഉണ്ണി മുകുന്ദൻ നായകനായി രഞ്ജിത്ത് ശങ്കർ രചനയും സംവിധാനം നി‌ർവഹിക്കുന്ന ജയ് ഗണേഷിന്റെ പോസ്റ്ററും റിലീസ് ചെയ്തു. ചക്ര കസേരയിൽ ഇരിക്കുന്ന ഉണ്ണി മുകന്ദനെ രണ്ടാമത്തെ പോസ്റ്ററിലും കാണാം. വിഷു റിലീസാണ് ജയ് ഗണേഷ്. മാത്യൂ തോമസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന നവാഗതനായ സഞ്ജു വി സാമുവൽ കഥ എഴുതി സംവിധാനം ചെയ്യുന്ന കപ്പ് പുതിയ പോസ്റ്ററും റിലീസ് ചെയ്തു. ബാഡ്മിന്റൺ താരമായി മാത്യൂ തോമസ് എത്തുന്ന ചിത്രം അനന്യ ഫിലിംമ്സിന്റെ ബാനറിൽ ആൽവിൻ ആന്റണിയും ഏയ്ഞ്ചലിന മേരി നിർമ്മിച്ച് അൽഫോൺസ് പുത്രൻ അവതരിപ്പിക്കുന്നു. ഫെബ്രുവരിയിൽ കപ്പ് റിലീസ് ചെയ്യാൻ ആണ് തീരുമാനം.