
മിക്ക കറികളിലും ഉപയോഗിക്കുന്ന ഒന്നാണ് വെളുത്തുള്ളി. കറിക്ക് രൂചി നൽകുക മാത്രമല്ല വെളുത്തുള്ളി ചെയ്യുന്നത്. ഇതിൽ നിരവധി ആരോഗ്യ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. വിവിധ രോഗങ്ങൾക്കുള്ള ഒരു പ്രതിവിധി കൂടിയാണ് ഇത്.
വിറ്റാമിൻ സി, കെ, ഫോളേറ്റ്, മാംഗനീസ്, സെലിനിയം, നാരുകൾ, ഇരുമ്പ്, കാത്സ്യം, ഫോസ്‌ഫറസ്, കോപ്പർ, പൊട്ടാസ്യം ഉൾപ്പെടെ നിരവധി ആന്റി ഓക്സിഡന്റുകൾ വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളിയുടെ ചില ഗുണങ്ങൾ നോക്കാം.
1. ഹൃദയാരോഗ്യം
അമേരിക്കൻ ഹാർട്ട് അസോസിയേഷനിൽ പുറത്തുവിട്ട പഠനങ്ങൾ അനുസരിച്ച് വെളുത്തുള്ളിയിൽ കാണപ്പെടുന്ന 'അല്ലിസിൻ' എന്ന ഘടകം രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും കൊളസ്ട്രോൾ അളവ് കുറയ്ക്കുന്നതിനും സഹായിക്കുന്നു. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.
2. പ്രതിരോധശേഷി
വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളും മറ്റും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
3. ക്യാൻസർ
ധാരാളം ആന്റി ഓക്സിഡന്റുകളും മറ്റ് ഘടകങ്ങളും ഉള്ളതിനാൽ വെളുത്തുള്ളി കഴിക്കുന്നത് ചില ക്യാന്‍സര്‍ സാദ്ധ്യതകളെ കുറയ്ക്കാൻ സഹായിക്കുന്നു.
4. കുടൽ
കുടലിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ് വെളുത്തുള്ളി. ഇതിന്റെ പ്രീബയോട്ടിക് ഗുണങ്ങൾ ഗുണകരമായ ബാക്ടീരിയകളുടെ വളർച്ച മെച്ചപ്പെടുത്തുന്നു. ദഹനം മെച്ചപ്പെടുത്തുന്നതിനും വെളുത്തുള്ളി സഹായിക്കുന്നുണ്ട്. ദിവസവും വെളുത്തുള്ളി കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.