
ധാരാളം ആളുകൾ അനുഭവിക്കുന്ന പ്രശ്നമാണ് ഉറക്കമില്ലായ്‌മ. ഒരു ദിവസം ഉറക്കം തെറ്റിയാൽ തന്നെ ഭ്രാന്ത് പിടിക്കുന്നവരുടെ എണ്ണവും കുറവല്ല. ഉറക്കം ശരിയാകാത്തവരിൽ നിരവധി അസുഖങ്ങൾ വാരനുളള സാദ്ധ്യതയും കൂടുതലാണ്. ശരീര ഭാരവും ഇവർക്ക് വേഗത്തിൽ വർദ്ധിക്കും. ചില ഭക്ഷണങ്ങൾ കഴിച്ചാൽ ഉറക്കമില്ലായ്‌മയെ തടയാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്.
പഠനത്തിൽ തെളിഞ്ഞതനുസരിച്ച് വാഴപ്പഴം ആണ് ഉറക്കം ലഭിക്കാൻ ഏറ്റവും ഉത്തമമായ ഭക്ഷണം. പഴത്തിൽ അടങ്ങിയിട്ടുള്ള മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയാണ് അതിന് കാരണം. ഇവ നിങ്ങളുടെ പേശികളെ റിലാക്‌സ് ആക്കുന്നു. കൂടാതെ പഴത്തിൽ അമിനോ ആസിഡും ട്രിപ്റ്റോഫാെൻ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിനെ ശാന്തമാക്കുകയും ചെയ്യുന്നു. മുന്തിരി, ചെറി, സ്ട്രോബെറി, ബദാം, മത്സ്യം, ധാന്യങ്ങൾ, ചീസ് തുടങ്ങിയ ഭക്ഷണങ്ങളും ഉറക്കം വരാൻ സഹായിക്കുന്നു.
ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മാത്രം പോരാ നിങ്ങൾക്ക് കൃത്യസമയത്ത് ഉറങ്ങണമെങ്കിൽ മറ്റ് ചില കാര്യങ്ങൾ കൂടി ചെയ്യേണ്ടതുണ്ട്. ഉറങ്ങുന്നതിന് മുമ്പ് കട്ടിയുള്ള ഭക്ഷണങ്ങളോ അമിതമായോ കഴിക്കാൻ പാടില്ല. ഇത് ദഹനക്കേടിന് കാരണമാകുന്നു. അമിതമായി മസാലകൾ ഉള്ള ഭക്ഷണവും കഴിക്കാൻ പാടില്ല. ചോക്ലേറ്റ്, കോഫി പോലുള്ളവും രാത്രി കഴിച്ചാൽ ഉറക്കം വരില്ല.
അതിനാൽ തന്നെ ഇത്തരം കാര്യങ്ങൾ രാത്രി ശ്രദ്ധിക്കണം. കൃത്യമായി ഭക്ഷണത്തിൽ ശ്രദ്ധിച്ചാൽ തന്നെ നിങ്ങൾക്ക് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുന്നതാണ്.