sofa

ഓരോ വാഹനനിർമാണ കമ്പനിയും പുത്തൻ ഫീച്ചറുകളോടുകൂടിയ വിവിധ വാഹനങ്ങൾ വിപണിയിൽ ഇറക്കാറുണ്ട്. പുതിയ വാഹനങ്ങളുടെ സൗകര്യങ്ങൾ കണ്ട് അമ്പരക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ അടുത്തിടെ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ വാഹനപ്രേമികളടക്കം ഒട്ടുമിക്കവരെയും അതിശയപ്പെടുത്തിയിരിക്കുകയാണ്. 'സോഫാ കാർ' എന്ന പേരുളള ഒരു വാഹനത്തിന്റെ വീഡിയോയാണ് തരംഗമാകുന്നത്.

ഇന്ത്യയിലെ തന്നെ മികവുറ്റ വാഹനനി‌ർമാണ കമ്പനിയായ മഹീന്ദ്രയുടെ ചെയർമാനായ ആനന്ദ് മഹീന്ദ്രയാണ് സോഫാ കാറിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. രണ്ട് ചെറുപ്പക്കാരുടേതാണ് വീഡിയോ.ഒരു പുതിയ ആശയമാണ് ഇരുവരും വീഡിയോയിലൂടെ പങ്കുവച്ചിരിക്കുന്നത്. സംഭവം എവിടെനിന്നുളളതാണെന്ന കൃത്യമായ വിവരം വീഡിയോയിൽ പറയുന്നില്ല.

sofa-car

വീഡിയോയുടെ തുടക്കത്തിൽത്തന്നെ ഇരുവരും ഒരു സോഫയിൽ ഇരിക്കുന്നത് കാണാം. ഉടൻ തന്നെ സോഫ ചലിക്കുന്നുണ്ട്. ശേഷം ഒരു വാഹനം എങ്ങനെയാണോ റോഡിലൂടെ സഞ്ചരിക്കുന്നത് അതുപോലെ സോഫയും സഞ്ചരിക്കുന്നു. യുവാക്കൾ യാതൊരു ഭയവും കൂടാതെ സോഫയിലിരിക്കുന്നുണ്ട്. എതിർദിശയിൽ നിന്നും വരുന്ന കാറോടിക്കുന്നവരെ പോലും അതിശയിപ്പിക്കുന്ന തരത്തിൽ സോഫാ കാർ വളഞ്ഞ് പോകുന്നുണ്ട്.

അതിനുശേഷം വീഡിയോയിൽ കാണിക്കുന്നത് യുവാക്കളിലൊരാൾ ഓൺലൈൻ വഴി സോഫ ഓർഡർ ചെയ്യുന്നതാണ്. തുടർന്ന് യുവാക്കൾ സോഫയുടെ അടിവശത്തായി എഞ്ചിൻ ക്രമീകരിക്കുന്നത് കാണാം. ശേഷം താഴ്ഭാഗത്തെ നാല് ഭാഗങ്ങളിലായി വീലുകളും ഘടിപ്പിക്കുന്നുണ്ട്. സോഫാ കാറിന്റെ പണി പൂർത്തിയായതോടെ രണ്ട് പേരും പുതിയ വാഹനത്തിൽ ഇരുന്ന് യാത്ര ചെയ്യുന്നതാണ് വീഡിയോയിലുളളത്.

ഇതൊരു തമാശയായിട്ട് പലർക്കും തോന്നുന്നു. പക്ഷെ ഈ ചെറുപ്പക്കാരുടെ എഞ്ചിനീയറിംഗിനോടുളള അഭിനിവേശം അഭിനന്ദാർഹമാണെന്നും ആനന്ദ് മഹീന്ദ്ര വീഡിയോക്കൊപ്പം കുറിക്കുന്നുണ്ട്.വീഡിയോക്ക് നിരവധി പ്രതികരണങ്ങളാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. യുവാക്കളുടെ പുതിയ കണ്ടുപിടുത്തം ഇഷ്ടപ്പെട്ടവരുണ്ടെങ്കിൽ ആവശ്യമായ സഹായം ചെയ്യണമെന്ന് ഒരു ഉപയോക്താവ് അഭിപ്രായപ്പെടുന്നുണ്ട്.

Just a fun project? Yes, but look at the passion and engineering effort that went into it. If a country has to become a giant in automobiles, it needs many such ‘garage’ inventors…
Happy driving kids, and I’d like to see the look on the face of the RTO inspector in India, when… pic.twitter.com/sOLXCpebTU

— anand mahindra (@anandmahindra) December 30, 2023

സോഷ്യൽമീഡിയയിൽ സജീവമാണ് ആനന്ദ് മഹീന്ദ്ര. കമ്പനി പുറത്തിറക്കുന്ന പുത്തൻ മോഡൽ വാഹനങ്ങളുടെ സവിശേഷതകൾ സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കുന്നതിനോടൊപ്പം നിരവധി കൗതുകകരമായ വിവരങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്യാറുണ്ട്. ഏകദേശം പത്ത് മില്ല്യണോളം പേരാണ് അദ്ദേഹത്തെ സോഷ്യൽമീഡിയയിൽ ഫോളോ ചെയ്യുന്നത്.