dharavi

കൊ​ച്ചി​:​ ​ഏ​ഷ്യ​യി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ചേ​രി​യാ​യ​ ​മും​ബ​യി​ലെ​ ​ധാ​രാ​വി​ ​പു​ന​ർ​നി​ർ​മ്മി​ക്കാ​ൻ​ ​പ്ര​മു​ഖ​ ​കോ​ർ​പ്പ​റേ​റ്റ് ​സ്ഥാ​പ​ന​മാ​യ​ ​അ​ദാ​നി​ ​ഗ്രൂ​പ്പ് ​മാ​സ്റ്റ​ർ​പ്ളാ​ൻ​ ​ത​യ്യാ​റാ​ക്കു​ന്നു.​ ​ആ​ഗോ​ള​ ​ത​ല​ത്തി​ലെ​ ​ന​ഗ​ര​ ​വി​ക​സ​ന​ ​വി​ദ​ഗ്ദ്ധ​ർ,​ ​ബി​ൽ​ഡ​ർ​മാ​ർ,​ ​ഡി​സൈ​ൻ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​എ​ന്നി​വ​രു​മാ​യി​ ​ചേ​ർ​ന്ന് ​മും​ബ​‌​യു​ടെ​ ​ഹൃ​ദ​യ​ ​ഭാ​ഗ​ത്ത് 600​ ​ഏ​ക്ക​ർ​ ​സ്ഥ​ല​ത്ത് ​സ്ഥി​തി​ ​ചെ​യ്യു​ന്ന​ ​ചേ​രി​യക്ക് പു​തി​യ​ ​മു​ഖം​ ​ന​ൽ​കാ​നാ​ണ് ​അ​ദാ​നി​ ​ഗ്രൂ​പ്പി​ന്റെ​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ​ധാ​രാ​വി​ ​ഡെ​വ​ല​പ്പ്മെ​ന്റ് ​പ്രോ​ജ​ക്ട് ​പ്രൈ​വ​റ്റ് ​ലി​മി​റ്റ​ഡ് ​ഒ​രു​ങ്ങു​ന്ന​ത്.
അ​മേ​രി​ക്ക​യി​ലെ​ ​ഡി​സൈ​ൻ​ ​സ്ഥാ​പ​ന​മാ​യ​ ​സ​സാ​ക്കി,​ ​യു.​കെ​യി​ലെ​ ​രാ​ജ്യാ​ന്ത​ര​ ​ക​ൺ​സ​ൾ​ട്ട​ൻ​സി​ ​ഗ്രൂ​പ്പ് ​ബ്യൂ​റോ​ ​ഹാ​പ്പോ​ൾ​ഡ്,​ ​ആ​ർ​ക്കി​ട്ടെ​ക്ട് ​ഹ​ഫീ​സ് ​കോ​ൺ​ട്രാ​ക്ട​ർ​ ​എ​ന്നി​വ​രു​ടെ​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ​ധാ​രാ​വി​യെ​ ​ലോ​ക​ത്തി​ലെ​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​സെ​റ്റി​ൽ​മെ​ന്റ് ​ന​ഗ​ര​മാ​യി​ ​മാ​റ്റു​ന്ന​ത്.
ധാ​രാ​വി​ ​പു​ന​ർ​നി​ർ​മ്മി​ക്കാ​നു​ള്ള​ ​ക​രാ​ർ​ 2022​ ​ന​വം​ബ​റി​ലാ​ണ് ​ഗൗ​തം​ ​അ​ദാ​നി​യു​ടെ​ ​അ​ദാ​നി​ ​പ്രോ​പ്പ​ർ​ട്ടീ​സി​ന് ​ലേ​ല​ത്തി​ലൂ​ടെ​ ​ല​ഭി​ച്ച​ത്.​ ​ധാ​രാ​വി​ ​ഡെ​വ​ല​പ്പ്മെ​ന്റ് ​പ്രോ​ജ​ക്ടി​ൽ​ ​അ​ദാ​നി​ ​ഗ്രൂ​പ്പി​ന് 80​ ​ശ​ത​മാ​ന​വും​ ​മ​ഹാ​രാ​ഷ്ട്ര​ ​സ​ർ​ക്കാ​രി​ന് 20​ ​ശ​ത​മാ​ന​വും​ ​ഓ​ഹ​രി​ ​പ​ങ്കാ​ളി​ത്ത​മു​ണ്ട്.​ ​ധാ​രാ​വി​ ​പു​ന​ർ​നി​ർ​മ്മി​ക്കു​ന്ന​തി​ന് ​അ​ദാ​നി​ ​ഗ്രൂ​പ്പ് 5,069​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​നി​ക്ഷേ​പം​ ​ന​ട​ത്തു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

സിംഗപ്പൂർ മാതൃക

ചേരി നിവാസികളുടെ ജീവിത നിലവാരം ഉയർത്തുന്നതിനൊപ്പം നിലവിലുള്ള ചലനാത്മകതയും ആഘോഷങ്ങളും നിലനിറുത്തി സിംഗപ്പൂരിന്റെ മാതൃകയിൽ ധാരാവിയെ ലോകത്തിലെ ഏറ്റവും ആധുനിക നഗരങ്ങളിലൊന്നായി മാറ്റാനാണ് അദാനി ഗ്രൂപ്പിന്റെ ലക്ഷ്യം. പ്രദേശവാസികളെ ഉൾപ്പെടുത്തി സമഗ്രമായ വികസനം സാദ്ധ്യമാക്കുമെന്നും അദാനി ഗ്രൂപ്പ് പ്രതിനിധികൾ പറഞ്ഞു.


ധാരാവി

ജനസംഖ്യ പത്ത് ലക്ഷം

ജനസാന്ദ്രത സ്ക്വയർ കിലോമീറ്ററിന് 3.54 ലക്ഷം