
എം.എഡ് കോഴ്സിലേക്ക് ആറിന് സ്പോട്ട് അലോട്ട്മെന്റ് നടക്കും. ബന്ധപ്പെട്ട രേഖകൾ സഹിതം തൈയ്ക്കാട് ഗവ: ടീച്ചർ എജ്യുക്കേഷൻ കോളേജിൽ എത്തണം.
പ്രാക്ടിക്കൽ പരീക്ഷ
രണ്ടാം സെമസ്റ്റർ ബി.പി.എ മ്യൂസിക്, ബി.പി.എ മ്യൂസിക് (മൃദംഗം) എന്നീ ബിരുദ പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ
16 മുതൽ 18 വരെ തിരുവനന്തപുരം ശ്രീ സ്വാതിതിരുനാൾ സംഗീത കോളേജിൽ നടക്കും.
ഒന്നാം സെമസ്റ്റർ സുവോളജി വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ബയോസിസ്റ്റമാറ്റിക്സ് ആൻഡ് ബയോഡൈവേഴ്സിറ്റി പരീക്ഷയുടെ പ്രാക്ടിക്കൽ അഞ്ചിന് നടക്കും.
അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്, ബി.സി.എ ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ 8, 9,10, 11 തീയതികളിൽ നടക്കും.
എം.ജി യൂണി. പരീക്ഷാ തീയതി
അഫിലിയേറ്റഡ് കോളജുകളുടെ അഞ്ചാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ എൽ എൽ.ബി, ബി.ബി.എ എൽ എൽ.ബി, ബി.കോം എൽ എൽ.ബി പരീക്ഷകൾ 22ന് ആരംഭിക്കും.
പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റർ ബി.എസ്.സി ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്റെറ്റിക്സ് (സി.ബി.സി.എസ് - 2021 അഡ്മിഷൻ റഗുലർ, 2017-2020 അഡ്മിഷനുകൾ റീഅപ്പിയറൻസ് - ഒക്ടോബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ എട്ടിന് നടക്കും. ടൈം
മൂന്നാം സെമസ്റ്റർ ബി.എച്ച്.എം (2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2020,2021 അഡ്മിഷൻ - ന്യു സ്കീം - നവംബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഒൻപതു മുതൽ പാലാ, സെന്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയിൽ നടക്കും.
മൂന്നാം സെമസ്റ്റർ എം.എസ് സി ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്റെറ്റിക്സ് (2022 അഡ്മിഷൻ റഗുലർ, 2019-2021 അഡ്മിഷനുകൾ സപ്ലിമെന്ററി - നവംബർ 2023 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ അഞ്ചിന് നടക്കും.
പരീക്ഷാഫലം
എം.ബി.എ നാലാം സെമസ്റ്റർ(2015-2018 അഡ്മിഷനുകൾ സപ്ലിമെൻററിയും മെഴ്സി ചാൻസും) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ 15 വരെ സമർപ്പിക്കാം.
കണ്ണൂർ സർവകലാശാലപരീക്ഷാ രജിസ്ട്രേഷൻ
പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം.കോം (5 ഇയർ ഇന്റഗ്രേറ്റഡ്) (സി.ബി.സി.എസ്.എസ് റഗുലർ) പരീക്ഷകൾക്ക് പിഴയില്ലാതെ 15 മുതൽ 19 വരെയും പിഴയോടുകൂടെ 22 വരെയും അപേക്ഷിക്കാം.
ഹാൾ ടിക്കറ്റ്
കണ്ണൂർ സർവകലാശാലയുടെയും മഹാത്മാഗാന്ധി സർവകലാശാലയുടെയും ജോയിന്റ് എം.എസ്സി പ്രോഗ്രാമുകളായ എം.എസ്സി ഫിസിക്സ് (നാനോസയൻസ് ആൻഡ് നാനോടെക്നോളജി) ആൻഡ് എം.എസ്സി കെമിസ്ട്രി (നാനോസയൻസ് ആൻഡ് നാനോടെക്നോളജി) ഒന്നാം സെമസ്റ്റർ (സി.എസ്.എസ് റഗുലർ / സപ്ലിമെന്ററി) പരീക്ഷകളുടെ നോമിനൽ റോൾ (പ്രൊവിഷണൽ), ഹാൾ ടിക്കറ്റ് (പ്രൊവിഷണൽ) എന്നിവ വെബ്സൈറ്റിൽ.
പ്രയോഗിക പരീക്ഷകൾ
ഒന്നാം സെമസ്റ്റർ ബി.എസ്സി കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ് (റഗുലർ/ സപ്ലിമെന്ററി) പ്രയോഗിക പരീക്ഷകൾ നാല്, അഞ്ച് തീയതികളിൽ തോട്ടട കോളേജ് ഫോർ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗിൽ നടത്തും. ടൈം ടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാ ഫലം
അഫിലിയേറ്റഡ് കോളേജുകളിലെയും ഐ.ടി എഡ്യൂക്കേഷൻ സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ എം.സി.എ (റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർ മൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 11ന് വൈകിട്ട് 5 വരെ ഓൺലൈനായി അപേക്ഷിക്കാം.