h

കേരള വാട്ടർ അതോറിട്ടി കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കാനായി റോഡിന്റെ വശങ്ങളിലും കുറുകയും കുഴിച്ച് പൈപ്പിടുന്നു. എന്നാൽ ഈ കുഴികൾ പൂർണ്ണമായും നികത്തി പൂർവസ്ഥിതിയിൽ ആകാത്തത് എന്താണ്? മിക്ക ഗ്രാമീണ റോഡുകളിലും റോഡ് കുഴിച്ച് പൈപ്പിട്ട ശേഷം ഭാഗികമായി മൂടി സ്ഥലം വിടുന്നത് പതിവ് കാഴ്ചയാണ്. റോഡ് കുറുകെ കുഴിക്കുമ്പോൾ റോഡ് പൂർവസ്ഥിതിയിൽ ആക്കാനുള്ള പണം ഉപഭോക്താക്കളിൽ നിന്നും ജല അതോറിട്ടി വാങ്ങുന്നുണ്ട്. എന്നാൽ റോഡുകൾ പൂർവസ്ഥിതിയിൽ ആക്കാൻ തയ്യാറാകുന്നില്ല. ഇക്കാര്യത്തിൽ പൊതുമരാമത്ത് വകുപ്പ് കർക്കശ നിലപാട് സ്വീകരിച്ച് റോഡ് പൂർവസ്ഥിതിയിലാക്കി ഗതാഗതയോഗമാക്കാൻ തയ്യാറാകണം. റോഡ് കുഴിച്ചിടുന്നത് മൂലം ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽ പെടുന്നത് പതിവാണ് . ജല അതോറിട്ടിയും പൊതുമരാമത്ത് വകുപ്പും തമ്മിൽ ഏകോപനം ഇല്ലാതെ പ്രവർത്തിക്കുന്നതാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. ബന്ധപ്പെട്ട മന്ത്രിമാർ ഈ കാര്യത്തിൽ കർക്കശ നിലപാട് സ്വീകരിച്ച് ഉദ്യോഗസ്ഥരെയും ജീവനക്കാരെയും കൊണ്ട് റോഡ് പൂർവസ്ഥിതിയിൽ ആക്കാൻ നടപടി സ്വീകരിക്കണം. അല്ലാത്തവർക്കെതിരെ കർക്കശ ശിക്ഷാനടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ തയ്യാറാക്കണം. ഉപഭോക്താക്കളെയും വാഹന യാത്രക്കാരെയും പൊതുജനങ്ങളെയും വഞ്ചിക്കുന്നത് അവസാനിപ്പിക്കണം.

റോയി വർഗീസ്,

ഇലവുങ്കൽ മുണ്ടിയപ്പള്ളി