
മുതുകുളം: കേന്ദ്ര സർക്കാരിന്റെ വികസന, ജനക്ഷേമ പദ്ധതികൾ സമൂഹത്തിലെത്തിക്കുന്നതിനായുള്ള വികസിത് ഭാരത് സങ്കൽപ്പ് യാത്ര ദേവികുളങ്ങരയിൽ പര്യടനം നടത്തി.
ഫെഡറൽ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി ദേവികുളങ്ങര പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. ബി.എൽ.ബി.സി കൺവീനർ അഞ്ജലി അധ്യക്ഷത വഹിച്ചു.
അഖിലേഷ്, രേഷ്മ, ജയചന്ദ്രൻ, എബി ബാബു, രേഖ, അനുശ്രീ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.