
തിരുവനന്തപുരം: തലസ്ഥാനത്ത് ഡി വൈ എഫ് ഐ നേതാവിന് ആക്രമണത്തിൽ പരിക്കേറ്റു. നരുവാമൂട് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി അജീഷിനാണ് വെട്ടേറ്റത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. സ്ഥലത്ത് മഹാലിംഗ ഘോഷയാത്രയുമായി ബന്ധപ്പെട്ട തർക്കം നിലനിന്നിരുന്നു. ഇതിന്റെ മറവിലാണ് ആക്രമണമെന്നാണ് സൂചന. ആക്രമണം നടത്തിയത് ആർ.എസ്.എസ് ആണെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. ഗുരുതര പരിക്കേറ്റ അജീഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആക്രമികൾ കൊലക്കേസ് പ്രതികളാണെന്നും ഡി.വൈ.എഫ്.ഐ പ്രവർത്തകർ പറയുന്നു.
സ്ഥലത്ത് പുതുവർഷ ആഘോഷങ്ങൾക്കിടെ ഇരു വിഭാഗങ്ങൾ തമ്മിൽ വാക്കുതർക്കവും സംഘർഷവും ഉണ്ടായിരുന്നു. ഇതിന്റെ ബാക്കിയാണ് ഉച്ചയ്ക്കുണ്ടായ ആക്രമണം. ഈ സംഭവത്തിലാണ് അജീഷിന് വെട്ടേറ്റതെന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ അജീഷിന്റെ മൊഴിയെടുത്ത പൊലീസ് നാലുപേക്കെതിരെ കേസെടുത്തിട്ടുണ്ട്.