
കൊച്ചി: കെ-സ്മാർട്ട് മൊബൈൽ ആപ്പ് മന്ത്രി പി. രാജീവ് പുറത്തിറക്കി. കെ-സ്മാർട്ട് ലോഗോ പ്രകാശനം തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമ്മിള മേരി ജോസഫ് നിർവഹിച്ചു. എറണാകുളം ജില്ലാ പ്രൊഡക്ട് ഇന്നൊവേഷൻ സെന്റർ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവഹിച്ചു. 109 തദ്ദേശ സ്ഥാപനങ്ങളുടെ പുതുക്കിയ വെബ് സൈറ്റുകളുടെ പ്രകാശനം സംസ്ഥാന ആസൂത്രണ ബോർഡ് അംഗം പ്രൊഫ. ജിജു പി. അലക്സ് നിർവഹിച്ചു. ഇൻഫർമേഷൻ കേരള മിഷനും കർണാടക മുനിസിപ്പൽ ഡേറ്റ സൊസൈറ്റിയും തമ്മിലുള്ള ധാരണാപത്രം ചീഫ് മിഷൻ ഡയറക്ടറും എക്സിക്യുട്ടിവ് ഡയറക്ടറുമായ ഡോ. സന്തോഷ് ബാബു കെ.എം.ഡി.സി ജോയിന്റ് ഡയറക്ടർ പ്രീതി ഗെഹ്ലോട്ടിന് കൈമാറി.
ചടങ്ങിൽ മന്ത്രി എം.ബി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. മേയർ എം. അനിൽ കുമാർ. ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ ടി.ജെ. വിനോദ്, കെ.ജെ. മാക്സി, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, സി.എസ്.എം.എൽ സി.ഇ.ഒ ഷാജി വി.നായർ, ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള തുടങ്ങിയവർ സംസാരിച്ചു.