
ഗുരുഗ്രാം: യുവതിയെ ഫ്‌ളാറ്റിനുള്ളില്‍ കുത്തേറ്റ് മരിച്ച നിലയില്‍. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ലക്ഷ്മി റാവത് (23) നെയാണ് ഡിഎല്‍എഫ് ഫേസ് മൂന്നിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കൂര്‍ത്ത ആയുധമുപയോഗിച്ച് കുത്തേറ്റതാണ് മരണകാരണമെന്നും പൊലീസ് പറയുന്നു. സംഭവത്തിന് ശേഷം കാണാതായ ഭര്‍ത്താവ് ഗൗരവ് ശര്‍മയെ പൊലീസ് തിരയുന്നുണ്ട്. ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയതാകാമെന്നാണ് പൊലീസ് നിഗമനം.
കൊലപാതക വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. ലക്ഷ്മിയെ കൊലപ്പെടുത്തിയ ശേഷം ഗൗരവ് വീട് പൂട്ടി പോയതാകാമെന്നാണ് പൊലീസിന്റെ നിഗമനം. കതക് തകര്‍ത്താണ് പൊലീസ് അകത്ത് പ്രവേശിച്ചത്.
ആഗ്രാ സ്വദേശിനിയായ യുവതി ആറുമാസം മുമ്പാണ് ഭര്‍ത്താവുമൊത്ത് കൊലപാതകം നടന്ന വീട്ടിലേക്ക് താമസം മാറിയത്. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്നും പൊലീസ് പറയുന്നു.