
കൊച്ചി: മാറ്റിവച്ച തൃക്കാക്കര മണ്ഡലം നവകേരള സദസിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർക്കുമെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ സംഘർഷം. കസ്റ്റഡിയിൽ എടുത്തവരെ വിടാത്തതിനെ തുടർന്ന് കോൺഗ്രസ് പ്രവർത്തകർ പാലാരിവട്ടം പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയായിരുന്നു. .
യൂത്ത്കോൺഗ്രസ് തൃക്കാക്കര മണ്ഡലം . മണ്ഡലം പ്രസിഡന്റ് ജെർജസ്, വൈസ് പ്രസിഡന്റ് റനീഷ് എന്നിവരും അംഗങ്ങളായ സനൽ, മുഹമ്മദ് ഷെഫിൻ, വിഷ്ണു, റഷീദ്, സിയാദ് എന്നിവരെയുമാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് രാത്രി കോൺഗ്രസ് ജനപ്രതിനിധികളും നേതാക്കളും പാലാരിവട്ടം പൊലിസ് സ്റ്റേഷൻ ഉപരോധിക്കുകയായിരുന്നു.. ഹൈബി ഈഡൻ എം.പി, .എൽ.എമാരായ ഉമ തോമസ്, ടി.ജെ. വിനോദ്, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം, പിന്നാലെ പ്രവർത്തകർ റോഡ് ഉപരോധിച്ച് പ്രതിഷേധം തുടരുകയാണ്. പൊലീസും പ്രവർത്തകരും തമ്മിലുള്ള തർക്കം സംഘർഷത്തിലേക്ക് നീങ്ങിയതോടെ സ്ഥലത്ത് കൂടുതൽ പൊലീസുകാരെ നിയോഗിച്ചു.