
ഇസ്രയേൽ- ഹമാസ് യുദ്ധം പുരോഗമിക്കുന്നതിനിടെ, ഗാസ മുനമ്പിന് ചുറ്റുമുള്ള ഇസ്രയേലി സൈനികർക്ക് ലീഷ്മാനിയ രോഗം ബാധിച്ചതായി മെഡിക്കൽ സ്രോതസ്സുകൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേലി ആശുപത്രികളിലെ ഡെർമറ്റോളജി ക്ലിനിക്കുകളിൽ സൈനികർക്കായി ലബോറട്ടറി പരിശോധനകൾ നടത്തുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. മണൽ ഈച്ച കടിക്കുന്നതിലൂടെയാണ് ലീഷ്മാനിയ രോഗം മനുഷ്യരിലേക്ക് പകരുന്നത്.