d

കൊച്ചി : മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം. . രാത്രി വൈകി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഏഴു യൂത്ത് കോൺഗ്രസ് പ്രവ‌ർത്തകർക്കും കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചതിന് പിന്നാലെ കോൺഗ്രസ് പ്രവർ‌ത്തകർ പാലാരിവട്ടം സ്റ്റേഷന് മുന്നിൽ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു. സമരം അവസാനിപ്പിക്കുന്നതായി ഹൈബി ഈഡൻ എം.പി അറിയിച്ചു. സർക്കാരിന്റെ മുഖത്തേറ്റ അടിയാണ് കോടതി നടപടിയിലൂടെ ഉണ്ടായതെന്നും ഇന്ന് ശര്തമായ സമരം നടത്തുമെന്നും ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. . നവകേരള സദസിന്റെ അന്ത്യകൂദാശ നടത്തുമെന്നും മുഹമ്മദ് ഷിയാസ് മുന്നറിയിപ്പ് നൽകി.

​ ​ന​വ​കേ​ര​ള​ ​സ​ദ​സി​ൽ​ ​പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​ക​രി​ങ്കൊ​ടി​ ​കാ​ട്ടി​യ യൂ​ത്ത്‌​കോ​ൺ​ഗ്ര​സ് ​തൃ​ക്കാ​ക്ക​ര​ ​മ​ണ്ഡ​ലം .​ ​മ​ണ്ഡ​ലം​ ​പ്ര​സി​ഡ​ന്റ് ​ജെ​ർ​ജ​സ്,​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​റ​നീ​ഷ് ​എ​ന്നി​വ​രും​ ​അം​ഗ​ങ്ങ​ളാ​യ​ ​സ​ന​ൽ,​ ​മു​ഹ​മ്മ​ദ് ​ഷെ​ഫി​ൻ,​ ​വി​ഷ്ണു,​ ​റ​ഷീ​ദ്,​ ​സി​യാ​ദ് ​എ​ന്നി​വ​രെയുമാണ് കസ്റ്റഡിയിലെടുത്തത്. ​ ​പി​ടി​യി​ലാ​യ​വ​ർ​ക്ക് ​ പൊ​ലീ​സ് ​ജാ​മ്യം​ ​ന​ൽ​കി​യി​രു​ന്നി​ല്ല.​ ​ഇ​തേ​ത്തു​ട​ർ​ന്ന് ​ഇ​ന്ന​ലെ​ ​രാ​ത്രി​ ​പ​ത്തോ​ടെ​യാ​ണ് ​പ്ര​തി​ഷേ​ധം​ ​തു​ട​ങ്ങി​യ​ത്.​ ​രാ​ത്രി​ ​വൈ​കി​യും​ ​ഉ​പ​രോ​ധം​ ​തു​ട​ർ​ന്നു.​ ​
ഹൈ​ബി​ ​ഈ​ഡ​ൻ​ ​എം.​പി,​ ​എം.​എ​ൽ.​എ​മാ​രാ​യ​ ​ടി.​ജെ.​ ​വി​നോ​ദ്,​ ​ഉ​മ​ ​തോ​മ​സ്,​ ​അ​ൻ​വ​ർ​ ​സാ​ദ​ത്ത്,​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​മു​ഹ​മ്മ​ദ് ​ഷി​യാ​സ് ​എ​ന്നി​വ​ര​ട​ക്ക​മു​ള്ള​ ​നേ​താ​ക്ക​ൾ​ ​സ്റ്റേ​ഷ​നി​ലേ​ക്ക് ​ത​ള്ളി​ക്ക​യ​റി.​ ​പ്ര​വ​ർ​ത്ത​ക​ർ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​കോ​ലം​ ​ക​ത്തി​ച്ച് ​റോ​ഡ് ​ഉ​പ​രോ​ധി​ച്ചു.​ ​ജ​ന​പ്ര​തി​നി​ധി​ക​ൾ​ ​അ​ട​ക്ക​മു​ള്ള​വ​ർ​ ​സ​മ​രം​ ​ന​ട​ത്തു​ന്ന​തി​നി​ടെ,​ ​പി​രി​ഞ്ഞു​ ​പോ​യി​ല്ലെ​ങ്കി​ൽ​ ​ത​ല്ലി​ ​ഓ​ടി​ക്കു​മെ​ന്ന് ​എ​സ്.​ഐ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും​ ​ആ​രോ​പ​ണ​മു​ണ്ട്.
സ​മാ​ധാ​ന​പ​ര​മാ​യി​ ​ക​രി​ങ്കൊ​ടി​ ​പ്ര​തി​ഷേ​ധം​ ​ന​ട​ത്തി​യ​ ​പ്ര​വ​ർ​ത്ത​ക​രെ​ ​ജാ​മ്യ​മി​ല്ലാ​ ​വ​കു​പ്പു​ക​ൾ​ ​ചു​മ​ത്തി​ ​ജ​യി​ലി​ല​ട​യ്ക്കാ​നു​ള്ള​ ​നീ​ക്കം​ ​അ​നു​വ​ദി​ക്കി​ല്ല​ന്ന് ​മു​ഹ​മ്മ​ദ് ​ഷി​യാ​സ് ​പ​റ​ഞ്ഞു.​ ​സി.​പി.​എം​ ​നേ​താ​ക്ക​ളു​ടെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​ജാ​മ്യം​ ​നി​ഷേ​ധി​ച്ച​തെ​ന്നും​ ​ഷി​യാ​സ് ​ആ​രോ​പി​ച്ചു.​ ​ദീ​പ്തി​ ​മേ​രി​ ​വ​ർ​ഗീ​സ്,​ ​വി.​കെ.​ ​മി​നി​മോ​ൾ,​ ​സ​ക്കീ​ർ​ ​ത​മ്മ​നം,​ ​ജോ​സ​ഫ് ​അ​ല​ക്‌​സ്,​ ​അ​ബ്ദു​ൾ​ ​ല​ത്തീ​ഫ് ​തു​ട​ങ്ങി​യ​വ​ർ​ ​ഉ​പ​രോ​ധ​ത്തി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കി.