
ന്യൂഡൽഹി: പ്രശസ്ത ശില്പിയും മെെസൂരു സ്വദേശിയുമായ യോഗിരാജ് അരുണിന്റെ ശില്പമാണ് അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുക. ക്ഷേത്ര ട്രസ്റ്റ് വോട്ടെടുപ്പിലൂടെയാണ് വിഗ്രഹം തിരഞ്ഞെടുത്തത്. കേന്ദ്രമന്ത്രി പ്രഹ്‌ലാദ് ജോഷിയാണ് ഇക്കാര്യം സോഷ്യൽ മീഡിയ പേജുകളിലൂടെ അറിയിച്ചത്.
അഞ്ചടിയോളം ഉയരമുള്ള പ്രധാനമൂർത്തി രാംലല്ലയുടെ (ബാലനായ രാമൻ) മൂന്ന് ശിൽപ്പങ്ങളാണ് തയ്യാറാക്കിയിരുന്നത്. കൃഷ്ണശിലയിലും വെള്ള മക്രാന മാർബിളിലും അടക്കം മൂന്ന് ശിൽപ്പങ്ങൾ കൊത്തിയെടുത്തതിൽ ഒരെണ്ണം തിരഞ്ഞെടുക്കുകയായിരുന്നു.
"ಎಲ್ಲಿ ರಾಮನೋ ಅಲ್ಲಿ ಹನುಮನು"
— Pralhad Joshi (@JoshiPralhad) January 1, 2024
ಅಯೋಧ್ಯೆಯಲ್ಲಿ ಶ್ರೀರಾಮನ ಪ್ರಾಣ ಪ್ರತಿಷ್ಠಾಪನಾ ಕಾರ್ಯಕ್ಕೆ ವಿಗ್ರಹ ಆಯ್ಕೆ ಅಂತಿಮಗೊಂಡಿದೆ. ನಮ್ಮ ನಾಡಿನ ಹೆಸರಾಂತ ಶಿಲ್ಪಿ ನಮ್ಮ ಹೆಮ್ಮೆಯ ಶ್ರೀ @yogiraj_arun ಅವರು ಕೆತ್ತಿರುವ ಶ್ರೀರಾಮನ ವಿಗ್ರಹ ಪುಣ್ಯಭೂಮಿ ಅಯೋಧ್ಯೆಯಲ್ಲಿ ಪ್ರತಿಷ್ಠಾಪನೆಗೊಳ್ಳಲಿದೆ. ರಾಮ ಹನುಮರ ಅವಿನಾಭಾವ ಸಂಬಂಧಕ್ಕೆ ಇದು… pic.twitter.com/VQdxAbQw3Q
ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അയോദ്ധ്യയിലെ രാമക്ഷേത്രം തുറന്നുകൊടുക്കുന്നത്. യോഗിരാജ് നിർമ്മിച്ച വിഗ്രഹം തിരഞ്ഞെടുത്തത് സംസ്ഥാനത്തിനും മെെസൂരുവിനും അഭിമാനകരമായ നിമിഷമാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ ബി വെെ വിജയേന്ദ്ര പറഞ്ഞു. കർണാടകയ്ക്കും ശ്രീരാമനും ആഴത്തിലുള്ള ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാമന്റെ തീവ്ര ഭക്തനായ ഹനുമാൻ ജനിച്ചത് കിഷ്‌കിന്ധയിലാണെന്നും ഈ സ്ഥലം സ്ഥിതി ചെയ്യുന്നത് കർണാടകയിലാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം നടക്കുന്ന ജനുവരി 22 ന് അയോദ്ധ്യ സന്ദർശിക്കരുതെന്നും പകരം, എല്ലാ ഇന്ത്യക്കാരും വീട്ടിൽ ദീപം തെളിക്കണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. 23 മുതൽ എപ്പോൾ വേണമെങ്കിലും വരാമെന്നും അദ്ദേഹം പറഞ്ഞു.