
ഭുവനേശ്വർ: കാറ്റിനെതിരെ പറക്കുന്ന പതാക, നിഴൽ ഇല്ലാത്ത കെട്ടിടങ്ങൾ തുടങ്ങി നിരവധി നിഗൂഢ രഹസ്യങ്ങൾ നിലനിൽക്കുന്ന ഒരു ക്ഷേത്രമുണ്ട്. അതാണ് ഒഡീഷയിലെ പുരി നഗരത്തിലെ ജഗന്നാഥ ക്ഷേത്രം. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണിത്. ദിവസേന ആയിരക്കണക്കിന് പേരാണ് ക്ഷേത്രദർശനത്തിനായി എത്തുന്നത്. ഇപ്പോഴിതാ ക്ഷേത്രത്തിൽ വസ്ത്രധാരണത്തിൽ നിയന്ത്രണത്തിൽ ഏർപ്പെടുത്തിയിരിക്കുകയാണ് ക്ഷേത്ര കമ്മിറ്റി. ഇന്നലെ മുതലാണ് ക്ഷേത്രപരിസരത്ത് ഡ്രസ് കോഡ് പ്രാബല്യത്തിൽ വന്നത്.
ക്ഷേത്രത്തിലെത്തുന്ന ഭക്തർ ശരീരഭാഗങ്ങൾ പുറമേ കാണാത്ത മാന്യമായ വസ്ത്രം ധരിക്കണമെന്ന് ശ്രീ ജഗന്നാഥ ക്ഷേത്ര ഭരണസമിതി (എസ്‌ജെടിഎ) വ്യക്തമാക്കുന്നു. ഷോർട്ട് പാന്റുകൾ, ഷോർട്‌സ്, റിപ്പ്‌ഡ് ജീൻസ് (കീറിയ ജീൻസ്), പാവാട, കയ്യില്ലാത്ത വസ്ത്രങ്ങൾ എന്നിവ ധരിച്ചെത്തുന്നവരെ അമ്പലത്തിനുള്ളിൽ പ്രവേശിപ്പിക്കില്ലെന്ന് അധികൃതർ പറഞ്ഞു.
പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ കൂടുതൽ പുരുഷൻമാരും മുണ്ടും ധോത്തിയും സ്ത്രീകൾ സാരിയും സൽവാറുമൊക്കെയാണ് ധരിച്ച് ക്ഷേത്രത്തിലെത്തുന്നത്. ക്ഷേത്രത്തിലെ പുതിയ ഡ്രസ് കോഡിനെക്കുറിച്ച് ഭക്തർക്ക് അവബോധം നൽകണമെന്ന് പ്രദേശത്തെ ഹോട്ടലുകൾക്കും ഭരണസമിതി നിർദേശം നൽകി. പ്ളാസ്റ്റിക് ബാഗുകൾക്ക് ക്ഷേത്രപരിസരത്ത് നേരത്തെതന്നെ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഗുഡ്‌ക, പാൻ എന്നിവ ഉപയോഗിക്കുന്നത് തടയാനുള്ള നിരീക്ഷണവും ശക്തമാക്കി.
വാസ്തു വിദ്യയുടെ പ്രൗഡി വിളിച്ചോതുന്ന പുരി ജഗന്നാഥ ക്ഷേത്രത്തിൽ മഹാവിഷ്ണുവാണ് പ്രതിഷ്ഠ. ദശലക്ഷക്കണക്കിന് തീർത്ഥാടകർ പങ്കെടുക്കുന്ന രഥോത്സവമാണ് ഇവിടുത്തെ പ്രധാന ഉത്സവം. ശാസ്ത്രത്തിന് പോലും വിവരിക്കാനാകാത്ത ഒട്ടേറെ പ്രത്യേകതകൾ ഉള്ള ക്ഷേത്രമാണിത്.
കാറ്റിനെതിരെ പറക്കുന്ന കൊടി
ശാസ്ത്രം അനുസരിച്ച്, ഭാരമില്ലത്ത വസ്തുക്കള്‍ കാറ്റിന്റെ ദിക്കനുസരിച്ചാവും നീങ്ങുക. എന്നാല്‍ ജഗന്നാഥ ക്ഷേത്രത്തിലെ പതാക പ്രകൃതിയുടെ ഈ നിയമത്തിന് വിരുദ്ധമായാണ് പറക്കുന്നത്. ക്ഷേത്രത്തിന് മുകളില്‍ സ്ഥാപിച്ചിട്ടുള്ള ഈ പതാക കാറ്റിന്റെ എതിര്‍ദിശയിലാണ് പറക്കുന്നത്.
സുദർശന ചക്രം
പുരി നഗരത്തിന്റെ ഏത് കോണില്‍ നിന്നാലും ക്ഷേത്രത്തിനു മുകളില്‍ സ്ഥാപിച്ചിരിക്കുന്ന സുദര്‍ശന ചക്രം കാണാം. 2000 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇത് സ്ഥാപിച്ചത്. ഒരു ടണ്‍ ഭാരമുള്ള കട്ടിയുള്ള ലോഹം എങ്ങനെ ഒരു യന്ത്രസാമഗ്രികളില്ലാതെ മനുഷ്യശക്തി ഉപയോഗിച്ച് ഇവിടെ സ്ഥാപിച്ചു എന്നതിനെക്കുറിച്ച് ശാസ്ത്രത്തിനും സാങ്കേതികവിദ്യയ്ക്കും ഒരു സൂചനയുമില്ല. എവിടെ നിന്ന് നോക്കിയാലും ഈ സുദര്‍ശന ചക്രം നിങ്ങളെ അഭിമുഖീകരിക്കുന്നതായി തോന്നുന്ന രീതിയിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.
നിഴൽ ഇല്ലാത്ത കെട്ടിടങ്ങൾ
വെളിച്ചം തട്ടുന്ന എല്ലാ വസ്തുക്കള്‍ക്കും നിഴൽ കാണും. എന്നാല്‍, ജഗന്നാഥ ക്ഷേത്രത്തിന് നിഴലില്ല. വളരെ സവിശേഷമാണ് ക്ഷേത്രത്തിന്റെ എഞ്ചിനീയറിംഗ് ഘടന.
പക്ഷികൾ ഇരിക്കാത്ത കെട്ടിടം
ക്ഷേത്രങ്ങളുടെ കെട്ടിടങ്ങളില്‍ സാധാരണ ധാരാളം പക്ഷികൾ കാണാറുണ്ട്. എന്നാല്‍ ഈ ക്ഷേത്രത്തിന് മുകളിലൂടെ പക്ഷികള്‍ പറക്കില്ല എന്നത് ശരിക്കും ആശ്ചര്യകരമായ ഒരു വസ്തുതയാണ്. ജഗന്നാഥ ക്ഷേത്രത്തിന് മുകളില്‍ പക്ഷികളോ വിമാനങ്ങളോ പറക്കുന്നത് നിങ്ങള്‍ക്ക് കാണാൻ കഴിയില്ല. എന്നാൽ ക്ഷേത്രത്തിന് 1000അടി ഉയരമുണ്ട്. കടലിനോട് ചേർന്ന പ്രദേശമായതിനാൽ കാറ്റ് ശക്തമാണ്. ഇതിനാലാണ് പക്ഷികൾ ഈ പ്രദേശത്ത് കൂടി പറക്കാത്തതെന്നാണ് ഗവേഷകർ പറയുന്നത്.