
ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ആദ്യ മലയാള വെബ് സീരീസായ ' പാൻ ഇന്ത്യൻ സുന്ദരി'യുടെ ടീസർ പുറത്ത്. സീരീസിന്റെ ടീസറിൽ ഭീമൻ രഘുവിനെയും സണ്ണി ലിയോണിനെയും കാണാം. 'ശരപഞ്ജരം' എന്ന ചിത്രത്തിൽ ജയൻ കുതിരയെ തടവുമ്പോൾ ഷീല വികാരാവേശത്തോടെ നോക്കിനിൽക്കുന്ന രംഗമാണ് സണ്ണിയും ഭീമൻ രഘുവും പുനരാവിഷ്കരിച്ചിരിക്കുന്നത്. വീഡിയോ ഇപ്പോൾ തന്നെ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.
ഹെെ റിച്ച് ഗ്രൂപ്പിന്റെ എച്ച് ആർ ഒടിടിയിലൂടെ ആണ് ഈ സീരീസ് പ്രദർശനത്തിന് എത്തിക്കുക. എച്ച് ആർ പ്രൊഡക്ഷസിന്റെ ബാനറിൽ ശ്രീന പ്രതാപൻ നിർമ്മിക്കുന്ന സീരിസിന്റെ കഥയും സംവിധാനവും നിർവഹിക്കുന്നത് സതീഷ് കുമാറാണ്.
മലയാളത്തിലെ ബിഗ് ബഡ്ജറ്റ് കോമഡി ആക്ഷൻ ത്രില്ലർ സീരിസാണ് 'പാൻ ഇന്ത്യ സുന്ദരി'. അപ്പാനി ശരത്തും മാളവികയും നായിക നായകന്മാർ ആകുന്ന സീരിസിൽ മണിക്കുട്ടൻ, ജോണി ആന്റണി, ജോൺ വിജയ്, സജിത മഠത്തിൽ, അസീസ് നെടുമങ്ങാട്, കോട്ടയം രമേശ്, ഹരീഷ് കണാരൻ, നോബി മർക്കോസ് തുടങ്ങിയവരും അണിനിരക്കുന്നു. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് സീരീസ് എത്തുന്നത്.
മുൻപ് ഈ സീരിസിലെ ഒരു ദൃശ്യം പുറത്തുവന്നിരുന്നു. സണ്ണി ലിയോണിയെ കാണാൻ ഓടിവരുന്ന രീതിയിലുള്ള ഭീമൻ രഘുവിന്റെ വീഡിയോയാണ് അത്. ജുവലറി ഉദ്ഘാടനത്തിന് എത്തിയ നടി വിളക്ക് തെളിയിക്കുന്നതും ഇതിനിടയിൽ ഭീമൻ രഘു ഓടി വേദിക്കരികിലേക്ക് വരുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. സണ്ണി ലിയോണിയുടെ ചിത്രം പതിച്ച ടീഷർട്ടാണ് അദ്ദേഹം ധരിച്ചിരുന്നു. ഭീമൻ രഘു തന്നെയാണ് ഇക്കാര്യം പറഞ്ഞത്.