
ആദായനികുതി വകുപ്പ് മുതൽ ബിഐഎസ് വരെയുള്ള കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ നിങ്ങൾക്കും ജോലി നേടാം. പുതുവർഷത്തിൽ പുത്തൻ അവസരങ്ങളാണ് നിങ്ങളെ തേടിയെത്തിയിരിക്കുന്നത്. ആകർഷകമായ ശമ്പളം ലഭിക്കുന്ന ഈ ജോലികൾ ഏതൊക്കെയാണെന്നും ഇതിന് വേണ്ട വിദ്യാഭ്യാസ യോഗ്യതകൾ എന്തൊക്കെയാണെന്നും നോക്കാം. ഈ മാസം 31ആണ് അവസാന തീയതി.
1. ഒഡീഷ സബ് - ഓർഡിനേറ്റ് എസ്‌എസ്‌സി കമ്പൈൻഡ് റിക്രൂട്ട്‌മെന്റ് പരീക്ഷ 2024
ഒഡീഷയിൽ സർക്കാരിന്റെ വിവിധ വകുപ്പുകളിലേയ്‌ക്കാണ് ഈ പരീക്ഷ നടത്തുന്നത്. 2895 തസ്‌തികകളിലാണ് ഒഴിവുള്ളത്. ഉദ്യോഗാർത്ഥികൾക്ക് osssc.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. 2024 ജനുവരി 31 ആണ് അവസാന തീയതി.
2. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) കൺസൾട്ടന്റ് റിക്രൂട്ട്മെന്റ് 2024
ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) കരാർ അടിസ്ഥാനത്തിൽ കൺസൾട്ടന്റുമാർക്കായി അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ആകെ 107 തസ്തികകളിലേക്കാണ് ഒഴിവുള്ളത്. 2024 ജനുവരി 19 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. bis.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായിട്ടാണ് അപേക്ഷകൾ നൽകേണ്ടത്.
3. ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് (DSSSB) റിക്രൂട്ട്‌മെന്റ് 2024
ആകെ 108 ഒഴിവുകളാണ് ഈ സ്തികകളിലുള്ളത്. 2024 ജനുവരി 9 മുതൽ അപേക്ഷകൾ സമർപ്പിച്ച് തുടങ്ങാം. ഫെബ്രുവരി 7 ആണ് അവസാന തീയതി.
3. ആദായ നികുതി വകുപ്പ് (ഇൻകം ടാക്സ്)
ഇൻകം ടാക്‌സ് ഇൻസ്‌പെക്ടർ, സ്റ്റെനോഗ്രാഫർ ഗ്രേഡ്-II, ടാക്സ് അസിസ്റ്റന്റ്, മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്, കാന്റീൻ അറ്റൻഡന്റ് എന്നീ തസ്‌തികകളിലേയ്‌ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആകെ 291 ഒഴിവുകളാണുള്ളത്. ഉദ്യോഗാർത്ഥികൾക്ക് incometaxmumbai.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.
4. എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യ (എഎഐ) റിക്രൂട്ട്മെന്റ്
എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യ (എഎഐ) ദക്ഷിണമേഖലയിലെ വിവിധ വിമാനത്താവളങ്ങളിൽ ഗ്രൂപ്പ് - സി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, കേരളം, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ താമസിക്കുന്ന യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ആകെ 119 തസ്തികകളിലേക്കാണ് ഒഴിവുള്ളത്. 2024 ജനുവരി 26 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.