
ജ്യോതിഷത്തിലും ആത്മീയതയിലും സംഖ്യകൾക്ക് വളരെയധികം പ്രാധാന്യം ഉണ്ട്. സംഖ്യകൾ വിശകലനം ചെയ്യുകയും പ്രവചനങ്ങൾ നടത്തുകയും അവയെക്കുറിച്ച് മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്ന ജ്യോതിഷമേഖലയാണ് സംഖ്യാശാസ്ത്രം അഥവാ ന്യൂമറോളജി, സംഖ്യാശാസ്ത്ര പ്രകാരം 2024 വർഷത്തിലെ ഓരോരുത്തരുടെയും ഫലങ്ങളാണ് ഈ ലേഖന പരമ്പരയിൽ.
ഭാഗ്യസംഖ്യ 5
ഏത് വർഷവും ഏത് മാസവും 5, 14, 23 എന്നീ തീയതികളിൽ ജനിച്ചവരുടെയെല്ലാം ഭാഗ്യസംഖ്യ ന്യൂമറോളജി പ്രകാരം അഞ്ചാണ്.
2024ൽ ഭാഗ്യസംഖ്യ അഞ്ച് ലഭിച്ചിരിക്കുന്നവർ വളരെ സൗഹൃദപരവും അടുപ്പമുള്ളവരോട് വിശ്വസ്തരുമാണ്. തങ്ങളുടെ കുടുംബവുമായും സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും ബന്ധം നിലനിർത്താൻ ഭാഗ്യസംഖ്യ അഞ്ച് ലഭിച്ചിരിക്കുന്നവർ പരമാവധി ശ്രമിക്കുന്നതാണ്.
എന്നാൽ 2024ൽ ഈ ബന്ധങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ചില പാകപ്പിഴകൾ ഉണ്ടാകും. പ്രത്യേകിച്ച് പ്രണയബന്ധങ്ങളും ദാമ്പത്യ ജീവിതവും നിലനിർത്താൻ. തങ്ങളുടെ ജീവിത പങ്കാളികളുമായി സ്വരച്ചേർച്ചയില്ലായ്മ 2024ൽ അനുഭവപ്പെടും. അതിനാൽ ദാമ്പത്യത്തിലും പ്രണയബന്ധങ്ങളിലും പ്രശ്‌നങ്ങൾ സൃഷ്ടിക്കും. ആയതിനാൽ 2024ൽ സത്യസന്ധമായതും ശരിയായതും പോസിറ്റീവുമായ മാനസിക - ശാരീരിക ബന്ധങ്ങൾ നിലനിർത്താൻ ശ്രദ്ധിയ്ക്കണം.
ഇവരുടെ മേൽ ബുധന്റെ സ്വാധീനം കാണും. ഇതുമൂലം അഞ്ചാം നമ്പർ വ്യക്തികൾക്ക് 2024 ഭാഗ്യ വർഷമായിരിക്കും. ഈ ആളുകൾ തങ്ങളുടെ ആഗ്രഹങ്ങൾ നേടിയെടുക്കാൻ കഠിനമായി പരിശ്രമിക്കും. ഈ വ്യക്തികൾ കഠിനാധ്വാനം ചെയ്യുകയും അവരുടെ പരിശ്രമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും മറ്റുള്ളവരുടെ ഉപദേശം ശ്രദ്ധിക്കുകയും ചെയ്താൽ വലിയ നേട്ടങ്ങൾ കൈവരിക്കാൻ കഴിയും.
ഭാഗ്യസംഖ്യ അഞ്ച് ലഭിച്ചിരിക്കുന്നവർക്ക് ജീവിതത്തിന്റെ എല്ലാ മേഖലകളിലും കണക്കു കൂട്ടലുകളും അവരുടെ ബന്ധങ്ങളും പ്രവർത്തനക്ഷമമാക്കാൻ അധിക പരിശ്രമവും വേണ്ടിവരും. മാത്രമല്ല, ഈ ആളുകൾക്ക് അവരുടെ പ്രിയപ്പെട്ടവരുമായി ഇടപഴകുമ്പോൾ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്.
സാമ്പത്തിക കാര്യങ്ങളിലെ തീരുമാനങ്ങളിൽ ജാഗ്രതയോടെയും സമീപനത്തിൽ ശ്രദ്ധയോടെയും ആണെങ്കിൽ മാത്രമെ നല്ല ഫലങ്ങൾ ലഭിക്കൂ. ഒരു സംതുലിത സമീപനം നിലനിർത്താനും അവരുടെ ജോലി, ജീവിതം, പണം, ആരോഗ്യം എന്നിവയെ ഗൗരവമായി കാണാനും ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ഈവർഷം സഹപ്രവർത്തകരുമായി നല്ല ബന്ധം സ്ഥാപിക്കാനും ശ്രദ്ധിയ്ക്കണം. എല്ലാ കാര്യത്തിലും കരുതലോടെ ജീവിക്കുക. ജീവിതത്തിൽ ഒരു പ്രശ്‌നവും ഉണ്ടാകില്ല. ഇക്കൂട്ടർ ആഗ്രഹിച്ചതുപോലെ എല്ലാം നേടാനാകും.
പൊതു വർഷഫലം
ഭാഗ്യസംഖ്യ അഞ്ച് ലഭിച്ചിരിക്കുന്നവർ അവസരങ്ങൾ വരുന്ന മുറയ്ക്ക് പിടിച്ചെടുക്കണം. കാര്യങ്ങൾ നഷ്ടപ്പെടാൻ കാത്തിരിക്കരുത്. തങ്ങളുടെ തെറ്റുകളിൽ നിന്ന് പാഠം പഠിക്കുകയും ആ തെറ്റുകൾ മനസിലാക്കി അവ വീണ്ടും വീണ്ടും ആവർത്തിക്കാതിരിക്കുകയും ചെയ്യുക.
പ്രത്യേകിച്ചും എതിർലിംഗത്തിൽ പെട്ടവരുമായിയുള്ള ബന്ധങ്ങളിൽ നിയന്ത്രണവും സത്യസന്ധതയും പാലിക്കുക.
പൊതുവെ പറഞ്ഞാൽ ഈ വർഷം ഭാഗ്യസംഖ്യ അഞ്ച് ലഭിച്ചിരിക്കുന്നവർ വ്യക്തിശുചിത്വം പാലിക്കണം. അല്ലാത്തപക്ഷം ജീവിതം പരാജയമായി തീരുന്നതാണ്.
പരിഹാരങ്ങൾ
1. ബുധ പ്രീതി വരുത്തുന്നത് ഉത്തമം ആണ്.
2. മരതകം (Emerald in silver) വെള്ളി ലോഹത്തിൽ മോതിരമാക്കി ധരിക്കുന്നത് നല്ലതാണ്.
3. പച്ച നിറത്തിലുള്ള വസ്ത്രാഭരണാദികൾ ഉപയോഗിക്കുക.
4. ബുധനാഴ്ച ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് ഉത്തമമാണ്.
5. ഏത് സംഗതിയ്ക്ക് പുറപ്പെടുമ്പോഴും വടക്ക് ദിക്കിലേക്ക് ഒമ്പത് ചുവടുകൾ നടന്നതിനു ശേഷം ഉദ്ദിഷ്ട ദിക്കിലേക്ക് പോവുക.
(തുടരും...)
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com.