
മൂക്കില്ലാ രാജ്യത്ത്, വാരഫലം, ഈ പറക്കും തളിക എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ താഹ ഇടവേളയ്ക്ക് ശേഷം വീണ്ടും എത്തുന്നു. കാജോളിന്റെ സിനിമാ പ്രവേശം എന്ന ചിത്രം ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് ഒരുക്കുന്നത്. കാജോൾ എന്ന നായിക കഥാപാത്രത്തെ പുതുമുഖം ഐശ്വര്യ ബൈജു ആണ് അവതരിപ്പിക്കുന്നത്. ശ്രീജിത്ത്, ഗോകുലൻ, രമേശ് പിഷാരടി, അഞ്ജു കുര്യൻ, ഡയാന ഹമീദ്, നസീർ സംക്രാന്തി, ജെയിൻ കെ. പോൾ, വിഷ്ണു എന്നിവരാണ് മറ്റു താരങ്ങൾ. കപ്പല് മുതലാളി, ഹെയ്ലസാ, മഹാരാജാ ടാക്കീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം സജി ദാമോദർ തിരക്കഥ നിർവഹിക്കുന്ന ചിത്രമാണിത്. ഈ മാസം അവസാനം കായംകുളത്ത് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രതാപൻ നിർവഹിക്കുന്നു. എഡിറ്റിംഗ് പി.സി മോഹൻ, ഗാനരചന സന്തോഷ് വർമ്മ, സംഗീതം സുമേഷ് ആനന്ദ്, പി.ആർ.ഒ എം.കെ ഷെജിൻ.