
ബിജു മേനോൻ, ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന തലവൻ പ്രദർശനത്തിന്. ദിലീഷ് പോത്തൻ, അനുശ്രീ, മിയ ജോർജ്, ശങ്കർ രാമകൃഷ്ണൻ,കോട്ടയം നസീർ, ജാഫർ ഇടുക്കി,ബിലാസ് എന്നിവരാണ് മറ്റു താരങ്ങൾ. തിരക്കഥ ആനന്ദ് തേവർ കാട്ട്, ശരത് ലാൽ പെരുമ്പാവൂർ, ഛായാഗ്രഹണം ശരൺ വേലായുധൻ. അരുൺ നാരായൺ പ്രൊഡക്ഷൻസ് ഇൻ അസോസിയേഷൻ വിത്ത് ലണ്ടൻ സ്റ്റുഡിയോസിന്റെ ബാനറിൽ അരുൺ നാരായണനും സിജോ സെബാസ്റ്റ്യനും ചേർന്നാണ് നിർമ്മാണം.
ജയ് ഗണേഷ്
ഉണ്ണി മുകുന്ദൻ, മഹിമ നമ്പ്യാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ജയ് ഗണേഷ് ഏപ്രിൽ 11ന് റിലീസ് ചെയ്യും. ജോമോൾ, ഹരീഷ് പേരടി, അശോകൻ,രവീന്ദ്ര വിജയ്, നന്ദു എന്നിവർ മറ്റു താരങ്ങൾ. ഡ്രീംസ് ഇൻ ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറിൽ രഞ്ജിത്ത് ശങ്കർ, ഉണ്ണിമുകുന്ദൻ എന്നിവർ ചേർന്നാണ് നിർമ്മാണം. സംഗീതം ശങ്കർ ശർമ്മ, ഗാനരചന ബി.കെ ഹരിനാരായണൻ, മനു മഞ്ജിത്ത്, വാണി മോഹൻ, രഞ്ജിത്ത് ശങ്കർ .എഡിറ്റിംഗ് സംഗീത് പ്രതാപ്.