beard

കട്ട താടിയും മീശയും ആഗ്രഹിക്കുന്നവരാണ് മിക്ക യുവാക്കളും. നിർഭാഗ്യവശാൽ എല്ലാവർക്കും താടി ഉണ്ടാകണമെന്നില്ല. ജനിതക ഘടന തൊട്ട് പല കാര്യങ്ങളെ ആശ്രയിച്ചാണ് മീശയും താടിയുമൊക്കെ വളരുന്നത്.

താടിയും മീശയും വളരാൻ കരടി നെയ്യിലും ബിയേർഡ് ഓയിലിലുമൊക്കെയാണ് പലരും അഭയം തേടുന്നത്. എന്നാൽ കരടി നെയ്യ് ഉപയോഗിച്ചാൽ താടിയും മീശയും വരുമെന്നതിന് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ല. കെമിക്കലുകൾ ഉപയോഗിച്ചുള്ള, മാർക്കറ്റിൽ കിട്ടുന്ന സാധനങ്ങൾ മുഖത്ത് തേച്ചാൽ ചിലപ്പോൾ പാർശ്വഫലങ്ങൾ ഉണ്ടാകാനും സാദ്ധ്യതയുണ്ട്.

കെമിക്കലുകളൊന്നും ഉപയോഗിക്കാതെ, തികച്ചും നാച്വറലായ രീതിയിൽ സൗന്ദര്യ സംരക്ഷിക്കാനാണ് ശ്രമിക്കേണ്ടത്. അത്തരത്തിൽ നമ്മുടെ അടുക്കളയിലുള്ള രണ്ടേ രണ്ട് സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് താടിയും മുടിയും വളർത്താൻ സാധിക്കും.


ചെറിയുള്ളിയും കറിവേപ്പിലയും മാത്രമേ ഇതിനാവശ്യമുള്ളൂ. ഉള്ളിയും കറിവേപ്പിലയും നന്നായി അരച്ചെടുക്കുക. ഇത് താടിയിലോ മീശയിലോ തേയ്‌ക്കുക, അരമണിക്കൂറിന് ശേഷം കഴുകിക്കളയാം. കറിവേപ്പില - ഉള്ളി പേസ്റ്റിലേക്ക് അൽപം ആവണക്കെണ്ണ കൂടി ചേർത്ത് നന്നായി യോജിപ്പിച്ച് തേക്കുന്നത് കൂടുതൽ ഫലപ്രദമാണ്. കെമിക്കലുകളൊന്നും ഉപയോഗിക്കാത്തതിനാൽ പെട്ടന്നൊരു റിസൽട്ട് പ്രതീക്ഷിക്കരുത്. പതിവായി ഉപയോഗിച്ചാൽ ഫലം ഉറപ്പാണ്. അതേസമയം, അലർജിയോ മറ്റോ ഉള്ളയാളാണ് നിങ്ങളെങ്കിൽ പാച്ച് ടെസ്റ്റ് ചെയ്യാതെ ഒന്നും മുഖത്ത് തേക്കരുത്.