
അനുപമ പരമേശ്വരിന്റെ തെലുങ്ക് ചിത്രം തിലു സ്ക്വെയറിന്റെ പുതിയ പോസ്റ്റർ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. തിലു സ്ക്വെയറിന്റെ പോസ്റ്ററിൽ നായകൻ സിദ്ധു ജൊന്നലഗദ്ദയോടൊപ്പം അതീവ ഗ്ളാമറസായി അനുപമ പ്രത്യക്ഷപ്പെടുന്നു. സൂപ്പർ ഹിറ്റായ ഡിജെ തിലുവിന്റെ തുടർച്ചയാണ് തിലു സ്ക്വെയർ സിദ്ധുവാണ് ആദ്യ ഭാഗത്തിലും തിലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നാൽ ആദ്യ ഭാഗത്തിൽ അനുപമ അഭിനയിച്ചിട്ടില്ല. അതീവ ഗ്ലാമറസായി ആണ് അനുപമ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് എന്നാണ് റിപ്പോർട്ട്. ഫെബ്രുവരി ഒൻമ്പതിന് ചിത്രം റിലീസിന് ഒരുങ്ങുന്നു. പ്രേമം സിനിമയിൽ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് വെള്ളിത്തിരയിലേക്ക് വന്ന അനുപമ അന്യഭാഷകളിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കുറിപ്പാണ് മലയാളത്തിൽ അനുപമയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം.