
കുട്ടികൾ കഥ പറയുന്നതിന്റെയും പ്രസംഗിക്കുന്നതിന്റെയും പാട്ട് പാടുന്നതിന്റെയും ഡാൻസ് കളിക്കുന്നതിന്റെയുമൊക്കെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. 'കൊച്ചുവായിലെ വലിയ വർത്തമാനങ്ങൾ' കേൾക്കാൻ ഇഷ്ടപ്പെടുന്നവരും ഏറെയാണ്.
അത്തരത്തിൽ ഇസാൻ മുഹമ്മദ് എന്ന കുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. കുട്ടിയുടെ വാക്കുകളാണ് ഏവരെയും ആകർഷിക്കുന്നത്. 'മ്മള് ജീവിതത്തിലെങ്ങനെ കൈച്ചിലാകാമെന്ന പ്ലാനിംഗിലാണ്. കൈച്ചിലാകുമോ ഇല്ലയോ എന്നൊന്നും മ്മക്ക് അറിഞ്ഞൂടാ.പക്ഷേ പ്ലാനിംഗ് ഡെയിലി നടക്കുന്നുണ്ട്. പ്ലാനിംഗ് ഡെയ്ലി നടക്കുന്നുണ്ട്....'- എന്നാണ് കുട്ടി പറയുന്നത്.
ഈ വീഡിയോ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ശ്രദ്ധയിലും പെട്ടു.തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ അദ്ദേഹമിത് പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. 'പ്ലാനിംഗ് നടക്കട്ടെ...ആദ്യ കാൽവെപ്പാണ് എല്ലാത്തിന്റെയും തുടക്കം.ഇസാൻ മുഹമ്മദ് '- എന്ന അടിക്കുറിപ്പോടെയാണ് മന്ത്രി വീഡിയോ പങ്കുവച്ചിരിക്കുന്നത്.