women

അറിവ് വയ്ക്കുന്ന കാലം മുതൽ സ്‌ത്രീകൾ കേട്ടുവരുന്ന ചില വാചകങ്ങളുണ്ട്. അടക്കവും ഒതുക്കവും ഉള്ളവരായിരിക്കണം, ക്ഷമയും അനുകമ്പയും ഉള്ളവരായിരിക്കണം, പാചകവും വീട്ടുജോലിയും ചെയ്യണം, അച്ഛനെയും ഭർത്താവിനെയുമൊക്കെ അനുസരിക്കണം, ഒറ്റയ്ക്ക് പുറത്ത് പോകരുത്, തുറന്നുകാട്ടുന്ന തരത്തിലെ വസ്ത്രങ്ങൾ ധരിക്കരുത്, ഒച്ചയുയർത്തി സംസാരിക്കരുത് എന്നിങ്ങനെ പോകുന്നു ഇവ. എന്നാൽ ശരിക്കും ഇത്തരം കാര്യങ്ങൾ കേൾക്കാനാണോ സ്‌ത്രീകൾ ആഗ്രഹിക്കുന്നത്. ഇന്നത്തെ കാലത്തെ പെൺകുട്ടികൾ തീർച്ചയായും ഇത്തരം കാര്യങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നില്ല.

സ്ത്രീകളെ എപ്പോഴും പുകഴ്‌ത്തുന്നത് അവരുടെ സൗന്ദര്യത്തിന്റെ പേരിലും പാചകത്തിന്റെയും കൈപ്പുണ്യത്തിന്റെയുമൊക്കെ പേരിലായിരിക്കും. എന്നാൽ വളരെ കുറച്ച് സ്ത്രീകൾ മാത്രമായിരിക്കും ഇത്തരം പുകഴ്‌ത്തലുകൾ കേൾക്കാൻ ആഗ്രഹിക്കുക. കഴിവുകളെയും തങ്ങളുടെ മൂല്യങ്ങളെയും അംഗീകരിക്കപ്പെടാനാണ് ഇന്ന് കൂടുതൽ സ്‌ത്രീകളും ആഗ്രഹിക്കുന്നത്. തങ്ങളുടെ പ്രവൃത്തികളും വാക്കുകളും അംഗീകരിക്കപ്പെടാനും അവയ്ക്ക് കയ്യടി ലഭിക്കാനും ആഗ്രഹിക്കുന്നരും ഇന്ന് ഏറെയാണ്. മനസുകൊണ്ട് ശക്തരായ പെണ്ണുങ്ങൾ കേൾക്കാനാഗ്രഹിക്കുന്ന വാക്കുകൾ ഇവയാണ്.