ശ്രീനഗർ: ജമ്മു കാശ്‌മീരിൽ വിവിധ ഭാഗങ്ങളിൽ ഇന്നലെ രാവിലെ പതിനൊന്നരയ്ക്ക് നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്‌ടർ സ്കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ശനിയാഴ്ചയും ജമ്മു കശ്മിരിൽ ഭൂചലനമുണ്ടായി. 3.6 തീവ്രതയാണ് അന്ന് രേഖപ്പെടുത്തിയത്.