ഭോപ്പാൽ: കുടുംബ വഴക്കിനെ തുടർന്ന് യുവതി ഭർത്താവിനെയും ഭർതൃസഹോദരനെയും വെടിവച്ച് കൊന്ന് പൊലീസിൽ കീഴടങ്ങി. മദ്ധ്യപ്രദേശിലെ ഉജ്ജയിനിലാണ് ആശാ വർക്കറായ സവിതാകുമാരി ഭർത്താവ് രാധാശ്യാമിനെയും സഹോദരൻ ദിനേശിനെയും കൊലപ്പെടുത്തിയത്. ശേഷം ഇൻഗോറിയ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇന്നലെ രാവിലെയാണ് സംഭവം.
മറ്റു കുടുംബാംഗങ്ങൾക്ക് നേരെയും വെടിയുതിർത്തെങ്കിലും അപായമില്ല. ഒരുതവണ വെടിയുതിർത്തപ്പോഴേക്കും വെടിയുണ്ടകൾ തീർന്നതാണ് രക്ഷയായത്. വെടിയേറ്റ രാധാശ്യാം തൽക്ഷണം മരിച്ചു. ദമ്പതികൾക്ക് 18ഉം 15ഉം വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. മൂന്ന് വർഷമായി രാധാശ്യാമും കുടുംബാഗങ്ങളും സവിതാകുമാരി വഴക്കിലാണെന്ന് പൊലീസ് പറഞ്ഞു. എവിടെ നിന്നാണ് തോക്ക് കിട്ടയതെന്ന് സവിത വെളിപ്പെടുത്തിയിട്ടില്ല.