
തിരുവനന്തപുരം:കവടിയാർ സ്‌ക്വയറിലെ പഴയ പാർക്കിൽ വർഷങ്ങളായി കിടക്കുന്ന മാലിന്യം നീക്കി എസ്.എം.വി ഗവ. മോഡൽ എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റിലെ വിദ്യാർത്ഥികൾ.കാട് വെട്ടിത്തെളിച്ച്,പായൽ മൂടിക്കിടന്ന മതിൽ വൃത്തിയാക്കി,മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വരച്ചു മനോഹരമാക്കി. മുളവേലി കൊണ്ടുള്ള ഇരിപ്പിടവും സജ്ജമാക്കി. വി.കെ.പ്രശാന്ത് എം.എൽ.എ സ്നേഹാരാമം ഉദ്ഘാടനം ചെയ്തു. കുറവൻകോണം വാർഡ് കൗൺസിലർ ശ്യാംകുമാർ അദ്ധ്യക്ഷത വഹിച്ചു.ബിന്ദു.എസ്.ആർ, പ്രിൻസിപ്പൽ കല്പന ചന്ദ്രൻ ,തമ്പാനൂർ സ്റ്റേഷൻ ഇൻസ്‌പെക്ടർ ആർ.പ്രകാശ്, ശുചിത്വ മിഷൻ ആർ.പി ജയകുമാരൻ നായർ,നവകേരള മിഷൻ ആർ.പി ജയന്തി,എൻ.എസ്.എസ് വോളന്റിയർ അനന്തൻ തുടങ്ങിയവർ പങ്കെടുത്തു.