ന്യൂഡൽഹി : കേന്ദ്രം കൊണ്ടുവന്ന പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങൾ സ്റ്റേ ചെയ്യണമെന്നും വിദഗ്ദ്ധസമിതി പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി. റിട്ട. സുപ്രീംകോടതി ജഡ്ജി അദ്ധ്യക്ഷനായി സമിതി വേണമെന്ന് അഡ്വ. വിശാൽ തിവാരി ഹർജിയിൽ ആവശ്യപ്പെടുന്നു. പ്രതിപക്ഷ എം.പിമാർ സസ്പെൻഷനിൽ നിൽക്കെ ചർച്ച ചെയ്യാതെയാണ് ബില്ലുകൾ പാസാക്കിയത്. ബില്ലുകളിൽ ന്യൂനതകളുണ്ട്. ചർച്ചകൂടാതെ പാസാക്കുന്നതിൽ മുൻ ചീഫ് ജസ്റ്റിസ് എൻ.വി രമണ 2021ൽ ഉയർത്തിയ ആശങ്കയും ചൂണ്ടിക്കാട്ടി.