തികുവനന്തപുരം: ഗോകുലം കേരള എഫ്‌സി സെർബിയൻ മിഡ്‌ഫീൽഡർ നിക്കോള സ്റ്റോജെനോവിച്ചിനെ സ്വന്തമാക്കി. ഐ-ലീഗ് ക്ലബായ മുഹമ്മദൻ എസ്‌സിയിൽ നിന്നാണ് താരത്തെ ഗോകുലം സൈൻ ചെയ്തത്. മുഹമ്മദൻ എസ്‌സിയുടെ മുൻ ക്യാപ്റ്റനായിരുന്നു. ലീഗിൽ ഇരുപത്തിയഞ്ച് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകളും പത്ത് അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്. മോണ്ടിനെഗ്രിൻ ക്ലബുകളായ ഒ എഫ് കെ പെട്രോവാക്, എഫ് എഫ് കെ ഡെസിക് തുസി എന്നിവയ്ക്കായി അദ്ദേഹം കളിച്ചിട്ടുണ്ട്.ഈയാഴ്ച നിക്കോള ടീം ക്യാമ്പിൽ ചേരും. ജനുവരി 11 മുതൽ 21 വരെ ഒഡീഷയിൽ നടക്കുന്ന സൂപ്പർ കപ്പിന്റെ പ്രാഥമിക റൗണ്ടിൽ ടീമിനായി നിക്കോള കളിക്കും.ഇപ്പോൾ ഇടവേളയ്ക്ക് പിരിഞ്ഞ ഐ ലീഗിൽ പതിനേഴു പോയിന്റുമായി ഗോകുലം ആറാം സ്ഥാനത്താണ്.