protest

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം. യൂത്ത് കോണ്‍ഗ്രസ് കുന്നത്ത്‌നാട് നിയോജക മണ്ഡലം കമ്മറ്റി ഓഫീസ് ഒരു സംഘം അടിച്ചു തകര്‍ത്തു. പതിനഞ്ചോളം പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

അതിനിടെ, മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസില്‍ കസ്റ്റഡിയിലെടുത്ത 26 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജാമ്യത്തില്‍ വിടണമെന്നാവശ്യപ്പെട്ട് എറണാകുളം പുത്തന്‍കുരിശ് പൊലീസ് സ്റ്റേഷന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടത്തിയത്. അറസ്റ്റിലായവര്‍ക്ക് ജാമ്യം നല്‍കിയതോടെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം അവസാനിപ്പിച്ചു.