
തൊടുപുഴ വെള്ളിയാമറ്റത്തെ കുട്ടിക്കർഷകന് ആശ്വാസം. സഹായവുമായി മന്ത്രിമാരും സിനിമ മേഖലയും. കുട്ടിക്കർഷകന്റെ വീട് സന്ദർശിച്ച മന്ത്രിമാരായ ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും അഞ്ച് പശുക്കളെ സർക്കാർ നല്‍കുമെന്ന് അറിയിച്ചു. നടൻ ജയറാം കുട്ടിയ്ക്ക് അഞ്ച് ലക്ഷം രൂപ സഹായമായി നൽകി. പൃഥ്വിരാജ് രണ്ട് ലക്ഷവും മമ്മൂട്ടി ഒരു ലക്ഷം രൂപയും കൈമാറും.
ബാബു സൂര്യ