peanut

പ്രോട്ടീൻ സമ്പുഷ്ടമായ നിലക്കടല സ്വാഭാവിക രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഫലപ്രദമാണ്. ദിവസവും ഒരുപിടി നിലക്കടല കഴിക്കുന്നത് നാഡീസംബന്ധമായ അസുഖങ്ങൾ ശമിപ്പിക്കും. വെള്ളത്തിലിട്ട് കുതിർത്ത നിലക്കടല രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. അൽഷ്യമേഴ്സ് സാദ്ധ്യത കുറയ്ക്കാനും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായകമാണ് നിലക്കടല . നിലക്കടലയിലെ ആന്റിഓക്സിഡന്റുകൾ ആമാശയ കാൻസറിനെ പ്രതിരോധിക്കുന്നു. ഹൃദയാരോഗ്യം സംരക്ഷിക്കാനും പക്ഷാഘാത സാദ്ധ്യത കുറയ്ക്കാനും നിലക്കടല വളരെ നല്ലതാണ്.

കപ്പലണ്ടിയിൽ ആവശ്യമായ അളവിൽ നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ, ഇത് ദഹനത്തെ സഹായിക്കുകയും വായുകോപം, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾ ഒഴിവാക്കുകയും ചെയ്യും. കൊഴുപ്പ്, പ്രോട്ടീൻ, നാരുകൾ, പൊട്ടാസ്യം, കോപ്പർ, ഫോസ്ഫറസ്, വിറ്റാമിനുകൾ, മഗ്നീഷ്യം, ആന്റി ഓക്സിഡന്റ് എന്നിവയാൽ ഇവ സമ്പന്നമാണ്‌. ഉയർന്ന കലോറി അടങ്ങിയിട്ടുണ്ടെങ്കിലും ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ നിലക്കടല കഴിക്കുന്നത് തികച്ചും സുരക്ഷിതമാണ്.ബദാം കുതിർത്ത് കഴിക്കുന്നത് പോലെ ഗുണകരമാണ് പോഷകാഹാരത്തിന്റെ ശക്തികേന്ദ്രമായ നിലക്കടല കുതിർത്ത് കഴിക്കുന്നതും.ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത നിലക്കടല രാവിലെ കഴിക്കുന്നത് ശരീരപുഷ്ടി വർദ്ധിപ്പിക്കും