
കല്ലറ: പാങ്ങോട് പൊലിസ് സ്റ്റേഷൻ പരിധിയിൽ മോഷണം തുടർക്കഥയാകുന്നു. ഇത്തവണ കൃഷി വ്യാപകമായി നശിപ്പിച്ചു കാർഷിക ഉല്പന്നങ്ങൾ മോഷ്ടിക്കുകയാണ് ചെയ്തത്.
കഴിഞ്ഞ ദിവസം പ്രദേശത്തു നിന്നും 100 കിലോയിൽ അധികം കുരുമുളക് മോഷ്ടിച്ചു. കുരുമുളക് കൃഷി ചെയ്തിരുന്ന സ്ഥലത്ത് മരത്തിൽ നിന്നും കുരുമുളക് വള്ളികൾ വലിച്ച് താഴെയിട്ടതിനു ശേഷമാണ് കുരുമുളക് മോഷ്ടിച്ചിരിക്കുന്നത്. ഫോറസ്റ്റ് ഫ്ലയിംഗ് സ്ക്വാഡ് ഉദ്യോഗസ്ഥൻ എസ്.കെ. അനിൽ ചന്ദ്രന്റെ കൃഷിയിടത്തിലാണ് വ്യാപകമായ നാശം വരുത്തിയിരിക്കുന്നത്. കൂടാതെ പുളിക്കരയിൽ റിട്ട.പൊലീസ് ഉദ്യോഗസ്ഥന്റെ പുരയിടത്തിലും അടക്കം സമീപ പ്രദേശത്തെ 8 പേരുടെ പുരയിടങ്ങളിലും വ്യാപകമായ നാശം വരുത്തി കാർഷിക ഉല്പന്നങ്ങൾ മോഷ്ടിച്ചു. പാങ്ങോട് പൊലിസിൽ പരാതി നൽകി.