future-faking

ലോകം മുഴുവൻ പുതുവർഷത്തിലേയ്ക്ക് കടന്നതിന്റെ ആവേശത്തിലാണ്. ഒട്ടേറെ പ്രതീക്ഷകളോടെയായിരിക്കും കൂടുതൽ പേരും പുതുവർഷത്തെ വരവേറ്റത്. എല്ലാ പുതുവത്സര ദിനത്തിലും പതിവ് തെറ്റാതെ മിക്കവരും ആചരിച്ചുപോകുന്നൊരു കാര്യമുണ്ട്, 'ന്യൂ ഇയർ റെസല്യൂഷൻസ്'. 2024ലും മുറതെറ്റാതെ പല ദൃഢപ്രതിജ്ഞകളും എടുത്തവരുണ്ടാവും.

ജോലി നേടണം, തടി കുറയ്ക്കണം, തടി കൂട്ടണം, മസിലുകൾ പെരുപ്പിക്കണം, വിദേശത്തേയ്ക്ക് പറക്കണം എന്നിങ്ങനെയൊക്കെയാവും മിക്കവരുടെയും ന്യൂ ഇയർ റെസല്യൂഷൻസ്. ആദ്യത്തെ ആവേശത്തിനപ്പുറം ഇത് തുടർന്ന് കൊണ്ടുപോയവരും വിജയം കണ്ടവരും വളരെ കുറവായിരിക്കും. ന്യൂഇയർ റെസല്യൂഷൻസ് പോലെ തന്നെ മിക്കവാറും പേരും ചെയ്യുന്നൊരു കാര്യമാണ് ഫ്യൂച്ചർ ഫേക്കിംഗ്. പതിവ് പ്രതിജ്ഞകൾ പോലെയല്ല, ഇത് ആളൽപ്പം വില്ലനാണ്. മുഴുവൻ ഭാവിയെവരെ താറുമാറാക്കാനും ബന്ധങ്ങൾ തകർക്കാനും ഈ പ്രവൃത്തിക്ക് സാധിക്കും.

എന്താണ് ഫ്യൂച്ചർ ഫേക്കിംഗ്?

വ‌ർത്തമാനകാലത്ത് കാര്യങ്ങൾ നേടുന്നതിനായി ഭാവിയെക്കുറിച്ച് പ്രഖ്യാപനങ്ങൾ നടത്തുന്നതിനെയാണ് ഫ്യൂച്ചർ ഫേക്കിംഗ് എന്ന് വിളിക്കുന്നത്. ഒരു ബന്ധത്തിൽ പങ്കാളിയ്ക്ക് നൽകുന്ന മോഹനവാഗ്ദാനങ്ങൾ ഇതിന് ഉദാഹരണമാണ്. ഭാവിയിൽ ഈ ജോലി നേടുമെന്നും ഈ സ്ഥലത്ത് അവധി ആഘോഷിക്കാമെന്നും ഇത്രയും പണം ഭാവിക്കായി കരുതി വയ്ക്കുമെന്നുമുള്ള വാഗ്ദാനങ്ങൾ നൽകി വിശ്വാസം നേടിയെടുക്കുകയാണ് ഫ്യൂച്ചർ ഫേക്കിംഗിൽ ചെയ്യുന്നത്.

ഭാവിയെക്കുറിച്ച് വ്യാജമായ കാര്യങ്ങൾ പറയുക എന്നാണ് ഇവിടെ അർത്ഥമാക്കുന്നത്. ഇത്തരം വാഗ്ദാനങ്ങൾ വിശദവും വൈകാരികവും വ്യക്തവുമായതിനാൽ പങ്കാളി നിങ്ങളെ വിശ്വസിക്കുന്നു. ഇത്തരം വാഗ്ദാനങ്ങൾ വിശ്വാസം ജനിപ്പിക്കുന്ന രീതിയിലായിരിക്കും അവതരിപ്പിക്കുന്നത്. യുവാക്കളിലാണ് ഈ പ്രവണത കൂടുതലായി കണ്ടുവരുന്നത്. വിവാഹവാഗ്ദാനങ്ങൾ നൽകി കബളിപ്പിക്കുന്നതും, പീഡിപ്പിക്കുന്നതും പണം തട്ടി വഞ്ചിക്കുന്നതുമെല്ലാം ഫ്യൂച്ചർ ഫേക്കിംഗിന്റെ അപകടകരമായ ഫലങ്ങളാണ്.

ഫ്യൂച്ചർ ഫേക്കിംഗിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ എന്തൊക്കെയാണ്?

ഭാവിയിലേയ്ക്കായി കാണുന്ന എല്ലാ സ്വപ്‌നങ്ങളും വ്യാജമാകണമെന്നില്ല. ചിലത് വളരെ ആത്മാർത്ഥമായി കാണുന്ന സ്വപ്‌നങ്ങളായിരിക്കും. അതിനാൽതന്നെ യഥാർത്ഥ സ്വപ്നങ്ങളും കൃത്രിമ തന്ത്രങ്ങളും എങ്ങനെ തിരിച്ചറിയാൻ സാധിക്കും? അതിന് ഇത്തരം സൂചനകൾ ശ്രദ്ധിക്കേണ്ടതായുണ്ട്.

ഒരിക്കൽ, സമയം ശരിയാവുമ്പോൾ എന്നിങ്ങനെയുള്ള പദങ്ങളായിരിക്കും 'ഫ്യൂച്ചർ ഫേക്കർ' എപ്പോഴും ഉപയോഗിക്കുക. ഇത്തരക്കാ‌ർ കൃത്യമായ സമയം പരാമർശിക്കില്ല. വാഗ്ദാനങ്ങൾ പാലിക്കാൻ ശ്രമിക്കാതെ വാക്കുകളിലൂടെ മാത്രം ഭാവി മെനയുന്നത് നിരാശയിലായിരിക്കും അവസാനിക്കുക. ഇത്തരക്കാർ വാക്കുകളിലൂടെ മാത്രം കേമത്തം പ്രകടിപ്പിക്കുന്നവരായിരിക്കും.

ഇത്തരം വാഗ്ദാനങ്ങൾ കൂടുതലും ഏകപക്ഷീയമായിരിക്കും. വാഗ്ദാനങ്ങളും സ്വപ്നങ്ങളും പ്രാവർത്തികമാക്കാൻ ഒരാളുടെ മാത്രം സംഭാവനയായിരിക്കും ഉണ്ടാവുക. മറ്റെയാൾ വാഗ്ദാനങ്ങൾ നൽകുന്നതല്ലാതെ പ്രാവർത്തികമാക്കാനുള്ള ശ്രമങ്ങൾ നടത്തുകയില്ല.

ഫ്യൂച്ചർ ഫേക്കർ വലിയ വലിയ പദ്ധതികൾ ആസൂത്രണം ചെയ്യുമെങ്കിലും അവയൊക്കെ സംഭാഷണങ്ങളിൽ മാത്രം ഒതുങ്ങും. പദ്ധതികൾ നടപ്പിലാക്കാനുള്ള അടുത്ത പടിയെക്കുറിച്ച് ഇവർ ചിന്തിക്കുകയില്ല. പദ്ധതികൾ ആവിഷ്‌കരിക്കുന്നതല്ലാതെ നടപ്പിലാക്കുന്നത് നീണ്ടുപോയ്ക്കൊണ്ടേയിരിക്കും.

ഭാവി പദ്ധതികളുടെ വിശദാംശങ്ങൾ ഇത്തരക്കാർ ഇടയ്ക്കിടെ മാറ്റികൊണ്ടേയിരിക്കും. അതിനാൽ തന്നെ പദ്ധതി പ്രാവർത്തികമാക്കാൻ പോവുകയാണെന്ന വിശ്വാസം ജനിപ്പിക്കാൻ ഇവരെക്കൊണ്ട് സാധിക്കും. കൂടാതെ ഇവർ വ്യാജ വാഗ്ദാനങ്ങൾ നൽകുന്നതാണോയെന്ന് തിരിച്ചറിയാനും പ്രയാസമായിരിക്കും.

ഫ്യൂച്ചർ ഫേക്കിംഗിൽ നിന്ന് എങ്ങനെ സ്വയം സംരക്ഷിക്കാം?

ഒരാൾ പൊള്ളയായ വാഗ്ദാനങ്ങൾ മാത്രം നൽകുകയാണെന്ന് തിരിച്ചറിഞ്ഞാൽ ഇത്തരം കാര്യങ്ങൾ ചെയ്യാൻ ശ്രദ്ധിക്കാം: