വീട്ടിൽ തുളസി ചെടി നട്ടുപിടിപ്പിക്കുന്നത് വളരെ നല്ലതാണെന്നാണ് വിശ്വാസം. പവിത്രമായി കണക്കാക്കപ്പെടുന്ന ഈ ചെടി വൃന്ദ എന്നും അറിയപ്പെടുന്നു. മോക്ഷത്തിനായി സഹായിക്കുന്ന സസ്യം കൂടിയാണ് തുളസി. എന്നാൽ തുളസിച്ചെടി നടുന്ന വീടുകളിൽ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. ഈ തെറ്റുകൾ ഏതൊക്കെയാണെന്ന് നോക്കാം.
തുളസിച്ചെടിക്ക് രാവിലെ വെള്ളമൊഴിക്കുന്നതാണ് നല്ലത്. മറ്റ് സമയങ്ങളിൽ വെളളം ഒഴിക്കുന്നത് ദോഷങ്ങൾ ഉണ്ടാകാൻ കാരണമാകുന്നു. തുളസിക്ക് ചുറ്റും മൂന്ന് പ്രാവശ്യം വലം വയ്ക്കുന്നതും വളരെ നല്ലതാണ്.
ഏകാദശി ദിനത്തിൽ തുളസിച്ചെടിയിൽ വെള്ളമൊഴിക്കാൻ പാടില്ല. കാരണം തുളസി എന്നാൽ ലക്ഷ്മി ദേവി എന്നാണ് സങ്കൽപ്പം. അതിനാൽ ഏകാദശി ദിവസം വ്രതമെടുക്കുന്ന ദേവിക്ക് ജലം കൊടുക്കുന്നത് വലിയ ദോഷങ്ങൾ വരുത്തിവയ്ക്കും. അന്നത്തെ ദിവസം തുളസിയില പറിച്ചെടുക്കുവാനും പാടില്ല.
വീടിന്റെ വടക്ക്, കിഴക്ക്, വടക്ക് - കിഴക്ക് ഭാഗങ്ങളിൽ തുളസിച്ചെടി വളർത്തുന്നതാണ് ഉത്തമം. ഈ മൂന്ന് ദിശകളിലും തുളസി വളരുന്നുണ്ടെങ്കിൽ അത് വളരെ നല്ലതാണ്.
തുളസിയോടൊപ്പം മുള്ളുള്ള ചെടികൾ വളർത്താൻ പാടില്ല. തനിയെ വളർന്ന് വരികയാണെങ്കിൽ അത് എത്രയും വേഗം വെട്ടിമാറ്റേണ്ടതാണ്.
ആൽ ചെടിയും തുളസിക്ക് സമീപം വരാൻ പാടില്ല. ഇത് കുടുംബത്തിൽ വലിയ ദാരിദ്ര്യത്തിന് കാരണമാകുന്നു.
തുളസിക്ക് സമീപം ചപ്പുചവറുകൾ ഇടാൻ പാടുള്ളതല്ല. അഴുക്ക് ജലം കെട്ടിക്കിടക്കുന്നതും ദോഷമാണ്.