amla

വയോധികർ മാത്രമല്ല യുവാക്കളും കൊച്ചുകുട്ടികളും വരെ നേരിടുന്ന സൗന്ദര്യ പ്രശ്നമാണ് നര. മുടി കറുപ്പിക്കാനായി മാർക്കറ്റിൽ കിട്ടുന്ന ഹെയർ ഡൈയേയാണ് മിക്കവരും ആശ്രയിക്കുന്നത്. ഇവയാകട്ടെ ചിലരിൽ പാർശ്വഫലങ്ങൾ ഉണ്ടാക്കുകയും ചെയ്യും. കെമിക്കലുകൾ ഉപയോഗിക്കാതെ നമുക്ക് ഈ സൗന്ദര്യ പ്രശ്നത്തെ മറികടക്കാൻ സാധിക്കും. ഉണക്ക നെല്ലിക്കയും തേയില വെള്ളവുമൊക്കെ ഉപയോഗിച്ചാണ് ഈ നാച്വറൽ ഹെയർ ഡൈ ഉണ്ടാക്കുന്നത്.

തയ്യാറാക്കുന്ന വിധം

ഉണക്ക നെല്ലിക്കയെടുക്കുക. ഇത് അടി കട്ടിയുള്ള പാത്രത്തിലിട്ട് നന്നായി ചൂടാക്കിയെടുക്കുക. ശേഷം മിക്സിയുടെ ജാറിലിട്ട് പൊടിച്ചെടുക്കണം. രണ്ട് ഗ്ലാസ് വെള്ളത്തിൽ മൂന്ന് സ്പൂൺ ചായപ്പൊടിയിട്ട് നന്നായി തിളപ്പിക്കുക. ചൂടാറാനായി മാറ്റിവയ്ക്കാം. ഇനി നാല് സ്പൂൺ ഉണക്ക നെല്ലിക്ക പൊടിച്ചതിലേക്ക്, അര ടീസ്പൂൺ ചിരട്ടക്കരിയിട്ടുകൊടുക്കുക (ഇത് ഓപ്ഷനലാണ്). ഇതിലേക്ക് രണ്ട് സ്പൂൺ നീലയമരിയുടെ പൊടിയിട്ടുകൊടുത്ത് നന്നായി മിക്സ് ചെയ്യുക.

ഈ മിക്സിലേക്ക് ചൂടാറിയ തേയില വെള്ളം ഒഴിച്ചുകൊടുത്ത് പേസ്റ്റ് രൂപത്തിലാക്കുക. കുറച്ച് ചെറുനാരങ്ങ നീരും ഒരു നുള്ള് ഉപ്പും ചേർത്തുകൊടുത്ത് നന്നായി മിക്സ് ചെയ്യുക. പഴയൊരു ഇരുമ്പിന്റെ ചട്ടിയിൽ ഒരു രാത്രി മുഴുവൻ ഇത് സൂക്ഷിക്കുക. പിറ്റേന്ന്, എണ്ണമയം ഒട്ടുമില്ലാത്ത മുടിയിലേക്ക് തേച്ചുകൊടുക്കുക. ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയാം. ഒറ്റ ഉപയോഗത്തിൽ തന്നെ പൂർണമായ റിസൽട്ട് പ്രതീക്ഷിക്കരുത്. ആഴ്ചയിൽ ഒരു തവണയെങ്കിലും ചെയ്യുക. പതിയെപ്പതിയെ നരച്ച മുടികൾ കറുത്തുവരും.