ചെന്നൈ: ചെന്നൈയിൽ വൻ ലഹരിവേട്ട. ശ്രീലങ്കയിലേക്ക് കടത്താൻ ശ്രമിച്ച 75 കോടിയുടെ ലഹരി വസ്തുക്കളാണ് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ പിടിച്ചെടുത്തത്. എട്ടു പേരെ അറസ്റ്ര് ചെയ്തു. 15.8 കിലോ മെത്താംഫെറ്റാമൈൻ ആണ് കണ്ടെടുത്തതെന്ന് അധികൃതർ അറിയിച്ചു. ചായ പാക്കറ്റുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ.

സംഭവത്തിൽ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ എട്ടു പേരെ പൊലീസ് അറസ്റ്റുചെയ്തു.

മ്യാൻമറിലെ തമുവിൽ നിന്ന് മണിപ്പൂർ, ഗുവാഹത്തി,ചെന്നൈ വഴി ശ്രീലങ്കയിലേക്ക് കടത്താനായിരുന്നു നീക്കം.