ചെന്നൈ: രണ്ടാംഘട്ട ചെന്നൈ മെട്രോ വികസനത്തിന്റെ ഭാഗമായി തിരുമംഗലത്ത് 12 നിലകെട്ടിടവും ഇതിനകത്ത് സ്റ്റേഷനും വരുന്നു. പദ്ധതി യാഥാർത്ഥ്യമാക്കുന്നത് ചെന്നൈ മെട്രോ റെയിൽ കോർപ്പറേഷനാണ് (സി.എം.ആർ.എൽ). കെട്ടിടത്തിനുളളിലൂടെയാവും ട്രെയിൻ കടന്നു പോവുക. കെട്ടിടത്തിന്റെ മൂന്നാംനിലയിലാണ് സ്‌റ്റേഷൻ. ഇതിന്റെ രൂപരേഖയ സി.എം.ആർ.എൽ പുറത്തുവിട്ടിട്ടുണ്ട്. കോയംമ്പേട്, തിരുമയിലൈ എന്നിവയാണ് രണ്ടാംഘട്ട വികസനപ്രവൃത്തികൾ നടക്കാൻ പോകുന്ന മറ്റുസ്ഥലങ്ങൾ. ബഹുനില കെട്ടിടങ്ങൾക്കുളളിലൂടെ ട്രെയിൻ കടന്നുപോകുന്ന സംവിധാനം പല വിദേശ രാജ്യങ്ങളിലുമുണ്ട്. മെട്രോ വികസനത്തിന്റെ ഭാഗമായി തിരുമംഗലത്തുൾപ്പടെ മൂന്നിടങ്ങളിൽ വൻ വികസനങ്ങളാണ് ഉണ്ടാവുക. മെട്രോയുടെ രണ്ടാം ഘട്ട വികസനത്തിനായാണ് മൂന്നിടങ്ങളിലും പദ്ധതി ആവിഷ്‌കരിച്ചത്.
തിരുമംഗലം മേൽപ്പാലത്തിനടുത്ത് 450 മീറ്റർ ഏറ്റെടുത്തിളള സ്ഥലത്ത് പദ്ധതി നടപ്പിലാക്കാൻ തുക അനുവദിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മേൽപ്പാലത്തിന് മുകളിലൂടെ മെട്രോസ്‌റ്റേഷനിലേക്ക് കടക്കാനുള്ള പാത നിർമ്മിക്കാനായിരുന്നു ആദ്യം ഉദ്ദേശിച്ചത്. എന്നാൽ പാലം പൊളിക്കുന്നത് ഗതാഗതകുരുക്കിന് കാരണമായതിനാൽ അത് ഒഴിവാക്കുകയായിരുന്നു.