
അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടൊവിനോ തോമസ് നായകൻ. ഇതാദ്യമായാണ് ടൊവിനോയും അനുരാജ് മനോഹറും ഒരുമിക്കുന്നത്. ഇഷ്ക്കിനുശേഷം അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് അബിൻ ജോസഫ് രചന നിർവഹിക്കുന്നു. കേന്ദ്രസാഹിത്യ അക്കാഡമി അവാർഡ് ജേതാവായ അബിൻ ജോസഫ് എഴുതുന്ന ആദ്യ സിനിമ എന്നതാണ് മറ്റൊരു പ്രത്യേകത. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആണ് നിർമ്മാണം.
ജോമോൻ ടി. ജോൺ ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവഹിക്കുന്നു. ഫോറൻസിക്കിനു ശേഷം അഖിൽ പോൾ - അനസ് ഖാൻ എന്നിവർ ചേർന്നു സംവിധാനം ചെയ്യുന്ന ഐഡന്റിറ്റിക്കുശേഷം അനുരാജ് മനോഹർ ചിത്രത്തിൽ ടൊവിനോ അഭിനയിക്കും. അതേസമയം കൊച്ചിയിൽ ഐഡന്റിറ്റിയുടെ അവസാന ഘട്ട ചിത്രീകരണം പുരോഗമിക്കുകയാണ്. തൃഷയാണ് നായിക. അന്വേഷിപ്പിൻ കണ്ടെത്തും, അജയന്റെ രണ്ടാം മോഷണം, നടികർ തിലകം എന്നീ ചിത്രങ്ങളാണ് ടൊവിനോ തോമസ് നായകനായി റിലീസ് ഒരുങ്ങുന്നത്. നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന
അന്വേഷിപ്പിൻ കണ്ടെത്തും ഫെബ്രുവരി 9ന് റിലീസ് ചെയ്യും. പൊലീസ് കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന അജയന്റെ രണ്ടാം മോഷണത്തിൽ ട്രിപ്പിൾ വേഷത്തിലാണ് ടൊവിനോ. ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന നടികർ തിലകത്തിന് 40 കോടിയാണ് ബഡ്ജറ്റ്. സൂപ്പർ താരം ഡേവിഡ് പടിക്കലിന്റെ അഭിനയജീവിതത്തിൽ അപ്രതീക്ഷിതമായി അരങ്ങേറുന്ന ചില സം
ഭവങ്ങളും അതു തരണം ചെയ്യാനുള്ള ശ്രമങ്ങളുമാണ് പ്രമേയം. ഭാവനയാണ് നായിക.