
ശ്വേതമേനോൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന നിയതി സിസി 1/ 2024 എന്ന ചിത്രം നവാഗതനായ അരുൺദേവ് സംവിധാനം ചെയ്യുന്നു. വക്കീൽ വേഷത്തിൽ ആണ് ശ്വേതമേനോൻ എത്തുന്നത്. പുതുമുഖം എൽദോ രാജു ആണ് നായകൻ. ലാവണ്യ ചന്ദ്രൻ, പവിത്ര വിജയൻ എന്നിവർ നായികമാരും. നീന കുറുപ്പ്, വിജയകൃഷ്ണൻ, അബിജിത്ത് മോഹൻ, ശ്യാം മോഹൻ എന്നിവരാണ് മറ്റ് താരങ്ങൾ. ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രത്തിന് മുഹമ്മദ് റഫീക്കും ജംഷീറും ചേർന്നാണ് രചന. ശ്യാമളൽ പി. തോമസ് ഛായാഗ്രഹണം നിർവഹിക്കുന്നു. കൈതപ്രം, ഗിരീഷ് അമ്പ്ര, ശരണ്യ പനാട്ട് എന്നിവരാണ് ഗാനരചന.മോഹൻ സിതാര, ശ്രീജിത്ത് റാം എന്നിവർ സംഗീതം പകരുന്നു. പ്രോജക്ട് ഡിസൈനർ: പി. ശിവപ്രസാദ്. ചിത്രീകരണം ഉടൻ ആരംഭിക്കും. അതേസമയം ക്യൂൻ എലിസബത്ത് ആണ് ശ്വേത മേനോന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. മീര ജാസ്‌മിനും നരേനും ഇടവേളയ്ക്കുശേഷം ഒരുമിച്ചഭിനയിച്ച ചിത്രം എം. പദ്‌മകുമാർ ആണ് സംവിധാനം ചെയ്തത്.